ജോർജ് കുട്ടി ഹിന്ദിയിൽ പ്രത്യക്ഷപ്പെടുന്നു; ദൃശ്യം 3 ഹിന്ദി റിലീസിൻ്റെ തീയതി പുറത്തു വിട്ടു
ദൃശ്യം 3 പുറത്ത് വരുകയാണ്. എന്നാൽ മലയാളികൾ ഇത്തവണ സർപ്രൈസായത് ദൃശ്യത്തിൻ്റെ റീലീസ് ഡേറ്റിലാണ്. മലയാളത്തിന് മുന്നെ ഹിന്ദിയിലെ റിലീസ് ഡേറ്റാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഇതാണ് ജോർജു കുട്ടിയുടെ മലയാളി ആരാധകരെ ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്. അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പ് അടുത്ത വർഷം ഒക്‌ടോബർ രണ്ടിന് തീയറ്ററിലെത്തും.
tRootC1469263">മലയാളത്തിലാണ് സിനിമ ആദ്യം പുറത്തിറങ്ങുകയെന്ന് സംവിധായകനായ ജീത്തു ജോസഫ് മുന്നെ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹിന്ദി പതിപ്പിൻ്റെ റിലീസ് തീയതി പുറത്ത് വന്നിരിക്കുന്നത്. കേരളത്തിൽ റിലീസ് തീയതി തീരുമാനിക്കേണ്ടത് ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസുമാണ്.
കേരളത്തിലെപ്പോലെ തന്നെ ചിത്രത്തിൻ്റെ ആദ്യ രണ്ട് ഭാഗങ്ങളുടെ ഹിന്ദി പതിപ്പിന് വലിയ പ്രചാരം ലഭിച്ചിരുന്നു. മൂന്നാം ഭാഗത്തിൽ ഒളിഞ്ഞിരിക്കുന്ന സസ്പെൻസുകൾക്കും ജോർജു കുട്ടി ഒളിപ്പിച്ചിരിക്കുന്ന ട്വിസ്റ്റുകൾക്കുമായി കേരളത്തിലേയും പുറത്തേയും സിനിമ ആസ്വാദകർ കാത്തിരിക്കുകയാണ്.
.jpg)


