'ജെന്റില്‍മാന്‍' വീണ്ടും തിയേറ്ററുകളിലേക്ക് '; റീ റിലീസ് തീയതി പ്രഖ്യാപിച്ചു

gentleman

റീ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തുവിട്ടു.

തമിഴ് സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ജെന്റില്‍മാന്‍' വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്. വരുന്ന ഡിസംബര്‍ 11ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റീ റിലീസ് ചെയ്യുമെന്ന് ' മെഗാ പ്രൊഡ്യൂസര്‍ ' കെ.ടി. കുഞ്ഞുമോന്‍ പ്രഖ്യാപിച്ചു. റീ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തുവിട്ടു.

തമിഴ് സിനിമയില്‍ പുതിയൊരു ദൃശ്യവിസ്മയം തീര്‍ത്ത സംവിധായകന്‍ എസ്. ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 1993- ല്‍ പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രമായിരുന്നു 'ജെന്റില്‍മാന്‍'.

' ആക്ഷന്‍ കിംഗ് ' അര്‍ജുന്‍ നായകനായി എത്തിയ ചിത്രം അക്കാലത്ത് ലോകമെമ്പാടും ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ് സ്വന്തമാക്കിയത്. മികച്ച ആക്ഷന്‍ രംഗങ്ങളും പ്രണയവും സാമൂഹിക പ്രസക്തിയുള്ള പ്രമേയവും ഒത്തുചേര്‍ന്ന ചിത്രം ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്.

Tags