‘ഗാട്ട കുസ്തി 2’ ജൂലൈ 3-ന് തിയേറ്ററുകളിൽ എത്തും
തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘ഗാട്ട കുസ്തി 2’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്നു. വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത ഈ സ്പോർട്സ് ഡ്രാമ ചിത്രം 2026 ജൂലൈ 3-ന് ആഗോള റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. സൂപ്പർ ഹിറ്റായി മാറിയ ആദ്യ ഭാഗത്തിന്റെ വമ്പൻ തുടർച്ചയായിരിക്കും ഈ ചിത്രമെന്നാണ് ഇതിനകം പുറത്തുവന്ന ടീസറുകൾ നൽകുന്ന സൂചന. മലയാളത്തിലെ പ്രമുഖ വിതരണ കമ്പനിയായ E4 എന്റർടെയിൻമെന്റ് ആണ് ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ആദ്യ ഭാഗത്തിൽ വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും അവതരിപ്പിച്ച വീര-കീർത്തി ദമ്പതികളുടെയും അവരുടെ മകളുടെയും ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് രണ്ടാം ഭാഗത്തിന്റെ പ്രധാന പ്രമേയം. ആദ്യ ഭാഗത്തിലെ ഐശ്വര്യ ലക്ഷ്മിയുടെ ഗുസ്തിക്കാരിയായ മലയാളി പെൺകുട്ടിയുടെ വേഷം വലിയ ജനപ്രീതി നേടിയിരുന്നു. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവർക്കൊപ്പം രണ്ടാം ഭാഗത്തിൽ വൻ താരനിരയാണ് പുതുതായി അണിനിരക്കുന്നത്. രമ്യ കൃഷ്ണൻ, മോക്ഷ എന്നിവർ പുതിയ കഥാപാത്രങ്ങളായി എത്തുമ്പോൾ യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇതിനകം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായതോടെ തിയേറ്ററുകളിൽ ചിത്രം വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.
.jpg)

