‘ഗർഭിണി-എ പ്രെഗ്നന്റ് വിഡോ ‘ ; പാലക്കാട് ചിത്രീകരണം ആരംഭിച്ചു
May 7, 2025, 19:45 IST


“ഒങ്കാറ” എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഗർഭിണി-എ പ്രെഗ്നന്റ് വിഡോ ‘എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.
വ്യാസചിത്ര യുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അജീഷ് കൃഷ്ണ നായകനായും,റ്റ്വിങ്കിൾ ജോബി നായികാ കഥാപാത്രമായും എത്തുന്നു. ശിവൻകുട്ടി,സുനിൽ സുഖദ,തുഷാര പിള്ള, സന്തോഷ് കുറുപ്പ്,അഖില അനോകി തുടങ്ങിയവരും അഭിനയിക്കുന്നു.വിനോയ് വിഷ്ണു വടക്കേപ്പാട്ട്,സൗമ്യ കെ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാംലാൽ പി തോമസ് നിർവ്വഹിക്കുന്നു.രാജേഷ് തില്ലങ്കേരി തിരക്കഥ സംഭാഷണമെഴുതുന്നു. സുധേന്ദുരാജ് ആണ് സംഗീതം.
tRootC1469263">