സിനിമകളെ തകര്‍ക്കാനും പ്രോത്സാഹിപ്പിക്കാനും മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നു; അടുത്ത നിയമസഭാ സമ്മേളനത്തില്‍ വിഷയം ഉന്നയിക്കും: കെ ബി ഗണേഷ് കുമാര്‍

ganesh kumar
മലയാളത്തില്‍ ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകര്‍ക്കാനും മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗണേഷ്കുമാര്‍ പറഞ്ഞു .

തന്റെ ഗോള്‍ഡന്‍ വിസ മറുനാടന്‍ മലയാളികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ .കലാകാരനെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും യുഎഇ സര്‍ക്കാര്‍ തനിക്ക് സ്‌നേഹത്തോടെ നല്‍കിയ അംഗീകാരമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 

മലയാളത്തില്‍ ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകര്‍ക്കാനും മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗണേഷ്കുമാര്‍ പറഞ്ഞു .

 പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയറ്ററില്‍ കയറ്റിയാണ് അനുകൂലമായ അഭിപ്രായം പറയിക്കുന്നതെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കുമെല്ലാം അറിയാം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.

Share this story