ഗണേശ ചതുർത്ഥി ആഘോഷം ; മുംബൈയിലെ ലാൽബാഗ്ച രാജ സന്ദർശിച്ച് ഷാരൂഖ് ഖാനും കുടുംബവും
മുംബൈ: ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കുടുംബത്തോടൊപ്പം മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ എത്തി ഷാരൂഖ് ഖാൻ. ഭാര്യ ഗൗരി ഖാനും മകൾ സുഹാന ഖാനും ഒപ്പമാണ് ഷാരൂഖ് പ്രശസ്തമായ ഈ പന്തൽ സന്ദർശിച്ചത്. നടന്റെ ദീർഘകാല മാനേജർ പൂജ ദദ്‌ലാനിയും കനത്ത സുരക്ഷാ സന്നാഹങ്ങളും കുടുംബത്തോടൊപ്പമുണ്ടായിരുന്നു.
പന്തലിൽ വെച്ചുള്ള ഇവരുടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നീല കുർത്ത ധരിച്ചെത്തിയ ഷാരൂഖ് ഖാൻ പൂജ ദദ്‌ലാനിയുടെ ദുപ്പട്ട കൊണ്ട് മുഖം തുടയ്ക്കുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഗൗരിയും സുഹാനയും അദ്ദേഹത്തിനൊപ്പം പ്രാർത്ഥനകളിൽ പങ്കുചേർന്നു.
പന്തലിലെത്തിയ ഷാരൂഖ് ഖാൻ ഗണപതിക്ക് മുന്നിൽ വണങ്ങി പ്രാർത്ഥനകൾ അർപ്പിച്ചു. തുടർന്ന് നടന്ന ആരതിയിലും കുടുംബം പങ്കെടുത്തു. ചടങ്ങിൽ നേവി-ബ്ലൂ കുർത്ത-പൈജാമ ധരിച്ച ഷാരൂഖ് ഖാൻ നെറ്റിയിൽ തിലകമണിഞ്ഞിരുന്നു. മഞ്ഞ എത്‌നിക് സ്യൂട്ടിലാണ് ഗൗരി ഖാൻ എത്തിയതെങ്കിൽ, കടും പച്ച പരമ്പരാഗത വസ്ത്രമാണ് സുഹാന തിരഞ്ഞെടുത്തത്.
ഷാരൂഖ് ഖാൻ ലാൽബാഗ്ച രാജ സന്ദർശിക്കുന്നത് ഇതാദ്യമായല്ല. 2023 സെപ്റ്റംബറിലും ഇളയ മകൻ അബ്രാമിനും പൂജ ദദ്‌ലാനിക്കുമൊപ്പം അദ്ദേഹം ഇവിടെയെത്തി അനുഗ്രഹം തേടിയിരുന്നു.
.jpg)

