27 വയസിൽ ആദ്യത്തെ കുട്ടി, അതായിരുന്നു പ്ലാൻ: ശിവാംഗി

Marriage didn't happen at the age of 25, bought a car with the money she saved for the wedding; Shivangi plans for the future
ഭാവി ജീവിതത്തെക്കുറിച്ച് വളരെ കൃത്യമായ പ്ലാനുകൾ തയ്യാറാക്കി വെച്ചിരുന്ന ഒരാളാണ് ഗായികയും സോഷ്യൽ മീഡിയ താരവുമായ ശിവാംഗി. എന്നാൽ ആ പ്ലാനുകൾ ഒന്നും തന്നെ വിചാരിച്ച പോലെ നടന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് ശിവാംഗി
തന്റെ ഭാവി ജീവിതത്തെക്കുറിച്ച് വളരെ കൃത്യമായ പ്ലാനുകൾ തയ്യാറാക്കി വെച്ചിരുന്ന ഒരാളാണ് ഗായികയും സോഷ്യൽ മീഡിയ താരവുമായ ശിവാംഗി. എന്നാൽ ആ പ്ലാനുകൾ ഒന്നും തന്നെ വിചാരിച്ച പോലെ നടന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് ശിവാംഗി
tRootC1469263">
ഗായകരായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകളായ ശിവാംഗി കൃഷ്ണകുമാർ സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ്. ഗായിക എന്നതിനപ്പുറം നടി, മോഡൽ, ഡാൻസർ, ഇൻഫ്ലുവൻസർ എന്നിങ്ങനെ തന്റെ പ്രതിഭ തെളിയിച്ച ശിവാംഗി അടുത്തിടെ ഒരു അവാർഡ് ദാന ചടങ്ങിൽ വെച്ച് തന്റെ പ്രണയത്തെക്കുറിച്ചും വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ചും മനസ്സുതുറന്നിരുന്നു. 
ജീവിതത്തിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്ന ഒരാളായിരുന്നു താനെന്ന് ശിവാംഗി വ്യക്തമാക്കുന്നു. 25-ാം വയസ്സിൽ വിവാഹം കഴിക്കണമെന്നും 27 വയസ്സിൽ ആദ്യത്തെ കുഞ്ഞിനും 30 വയസ്സിൽ രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകണമെന്നുമായിരുന്നു പ്ലാൻ. വിവാഹ ആവശ്യത്തിനായുള്ള പണം ഒരു ഫിക്സഡ് ഡിപ്പോസിറ്റായി (FD) മാറ്റി വെച്ചിരുന്നു. എന്നാൽ കരുതിയത് പോലെ 25 വയസ്സിൽ വിവാഹം നടന്നില്ല. "പ്ലാനുകൾ പാളിയപ്പോൾ പിന്നെ ആലോചിച്ചില്ല, വിവാഹത്തിന് കരുതിവെച്ച പണമെടുത്ത് ഞാൻ ഒരു കാർ വാങ്ങി," എന്നാണ് ശിവാംഗി ചിരിയോടെ പറയുന്നത്. 
കുട്ടികളുടെ കാര്യത്തിലും തനിക്ക് കൃത്യമായ നിലപാടുകൾ ഉണ്ടെന്ന് ശിവാംഗി വെളിപ്പെടുത്തി. രണ്ട് കുട്ടികൾ മതി എന്നാണ് ശിവാംഗിയുടെ പക്ഷം. "രണ്ട് കുട്ടികൾ മതിയെനിക്ക്. ഒരു കുട്ടിയെ എൽകെജിയിൽ ചേർക്കാൻ പോലും ഒന്നരലക്ഷം രൂപയാണ് ഫീസ്. അങ്ങനൊരു സാഹചര്യത്തിൽ ഒരുപാട് കുഞ്ഞുങ്ങൾ പിറന്നാൽ അവരെ ആര് പഠിപ്പിക്കും?" എന്നാണ് ശിവാംഗി ചോദിക്കുന്നത്. 
തമിഴ് പശ്ചാത്തലത്തിൽ വളർന്നത് കൊണ്ട് തന്നെ മലയാളം സംസാരിക്കാൻ തനിക്ക് വലിയ പ്രാവീണ്യമില്ലെന്ന് ശിവാംഗി സമ്മതിക്കുന്നുണ്ട്. മലയാളികൾ തന്നെ ട്രോൾ ചെയ്യുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ എല്ലാവരും തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിൽ താൻ ഏറെ സന്തോഷവതിയാണെന്നും ശിവാംഗി കൂട്ടിച്ചേർത്തു. "കേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കണമെന്നും തിരിച്ചറിയണമെന്നും ഞാൻ മാനിഫെസ്റ്റ് ചെയ്തിരുന്നു. ദൈവാനുഗ്രഹത്താൽ അത് ഇപ്പോൾ സംഭവിക്കുന്നു," ശിവാംഗി കൂട്ടിച്ചേർത്തു

Tags