ശ്രീരാമനില്‍ നിന്ന് ദശരഥനിലേക്ക്; 'രാമായണ'ത്തിലെ അരുണ്‍ ഗോവിലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
Oct 8, 2026, 15:12 IST
'രാമായണ'ത്തില്‍ നിന്നുള്ള ഏറ്റവും പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തില്‍ നിന്നുള്ള ഏറ്റവും പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടെലിവിഷന്‍ പരമ്പരയിലൂടെ ഇന്ത്യയിലൊട്ടാകെയുള്ള പ്രേക്ഷകരുടെ മനസ്സില്‍ ശ്രീരാമനായി ജീവിച്ച മുതിര്‍ന്ന നടന്‍ അരുണ്‍ ഗോവില്‍, ദശരഥ മഹാരാജാവായി എത്തുന്ന ചിത്രത്തിന്റെ പ്രത്യേക പോസ്റ്ററാണ് നിര്‍മ്മാതാക്കള്‍ പങ്കുവെച്ചത്.
മിനി സ്‌ക്രീനിലൂടെ ഒരു തലമുറയെ മുഴുവന്‍ ശ്രീരാമന്‍ എന്ന സങ്കല്‍പ്പത്തിലൂടെ സ്വാധീനിച്ച അരുണ്‍ ഗോവില്‍, വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ഇതിഹാസ കാവ്യത്തില്‍ അയോധ്യയിലെ ദശരഥ രാജാവായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രാജകീയ പ്രൗഢിയോടെ നില്‍ക്കുന്ന അരുണ്‍ ഗോവിലിന്റെ ദശരഥ രൂപമാണ് പോസ്റ്ററിലുള്ളത്.
.jpg)


