നടന്‍ ബാലയെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആശുപത്രിയില്‍ സന്ദര്‍ശിച്ചു

google news
BALA
ഉണ്ണി മുകുന്ദനും ഞാനും വിഷ്ണു മോഹനും സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ബാലയെ സന്ദര്‍ശിച്ച് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്‍ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരാണ് കൊച്ചി അമൃത ആശുപത്രിയിലെത്തി ബാലയെ കണ്ടത്. 

തങ്ങളുടെ സന്ദര്‍ശനത്തെക്കുറിച്ച് ബാലയ്ക്ക് നിലവില്‍ മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ബാദുഷ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ഉണ്ണി മുകുന്ദനും ഞാനും വിഷ്ണു മോഹനും സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല.

 ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക, ബാദുഷ കുറിച്ചു.

Tags