'കണ്ണപ്പ' നാലാം ദിവസം നേടിയത്


തെലുങ്ക് നടൻ വിഷ്ണു മഞ്ചുവിന്റെ പുതിയ ചിത്രമായ 'കണ്ണപ്പ' തിങ്കളാഴ്ച ഇന്ത്യയിലെ ബോക്സ് ഓഫിസിൽ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് കലക്ഷനിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഒന്നാം ദിവസം 9.35 കോടി രൂപ നേടിയ ചിത്രം നാലാം ദിവസം 2.50 കോടി രൂപ മാത്രമാണ് നേടിയത്. 'കണ്ണപ്പ' ആഭ്യന്തര ബോക്സ് ഓഫിസിൽ 25.90 കോടി രൂപ നേടിയതായാണ് ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിൽക്കിന്റെ കണക്ക്.
tRootC1469263">കണ്ണപ്പയെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. സിനിമയുടെ ആദ്യ പകുതിയിലെ വി.എഫ്.എക്സിന് വലിയ വിമർശനമാണ് ഉയർന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്.
എ.വി.എ എൻറർടെയ്ൻമെൻറ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രത്തിന് മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.

ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിങ്ങിൻറെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷൻ കൊറിയോഗ്രാഫർ. സംഗീതം സ്റ്റീഫൻ ദേവസി, എഡിറ്റർ ആൻറണി ഗോൺസാൽവസ്.