സൈജു ശ്രീധരൻ സംവിധാനം ചെയ്ത് അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന 'ഫൂട്ടേജ്'; ട്രെയിലർ പുറത്ത്

footage
footage

സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത് അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ചിത്രം ‘ഫൂട്ടേജി‘ന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രണയവും ദുരൂഹതയും നിറഞ്ഞ രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഏറെ കാത്തിരിപ്പിനോടുവിൽ മൂവി ബക്കറ്റിന്റെ യൂട്യൂബ് ചാനൽ വഴി ആണ് ട്രെയിലർ പുറത്തിറങ്ങിയത്. ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രകാട്ട് ഫിലംസ് ആണ്. മഞ്ജു വാരിയർ, വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ രാജീവും സൂരജ് മേനോനുമാണ് കോ പ്രൊഡ്യൂസർമാർ. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണമൊരുക്കുന്നത്.
 

Tags

News Hub