ഫ്ലോപ്പ് പടങ്ങൾ എല്ലാം ട്രെൻഡിങ്ങിൽ, ലിസ്റ്റിൽ ഇടം നേടാതെ മലയാളം സിനിമകൾ

thama

തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഡിസംബർ 29 മുതൽ ജനുവരി 4 വരെയുള്ള ദിവസങ്ങളിൽ ഒടിടിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഓർമാക്സ് മീഡിയ ആണ് ഈ ലിസ്റ്റ് പുറത്തുവിട്ടത്.

tRootC1469263">

ആയുഷ്മാൻ ഖുറാന, രശ്‌മിക മന്ദാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ താമ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 2.3 മില്യൺ വ്യൂസ് ആണ് സിനിമ ഈ വാരം നേടിയത്. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. മഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് താമ. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ആഗോളതലത്തിൽ 200 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഹർഷവർദ്ധൻ റാണെ, സോനം ബജ്‌വ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മിലാപ് സവേരി ഒരുക്കിയ റൊമാന്റിക്ക് ഡ്രാമ ചിത്രം 'ഏക് ദീവാനേ കി ദീവാനിയത്ത്' ആണ് രണ്ടാം സ്ഥാനത്ത്. 2.2 മില്യൺ കാഴ്ചക്കാരെയാണ് സിനിമ ഈ വാരം നേടിയെടുത്തത്. സീ 5 വിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. മികച്ച കളക്ഷൻ നേടിയ സിനിമയ്ക്ക് തിയേറ്ററിൽ മോശം പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

ഇമ്രാൻ ഹാഷ്മി, യാമി ഗൗതം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹഖ് എന്ന ചിത്രമാണ് മൂന്നാം സ്ഥാനത്ത്. നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ചെയ്യുന്ന സിനിമ രണ്ട് മില്യൺ കാഴ്ചക്കാരെയാണ് നേടിയത്. തിയേറ്ററിൽ നിന്നും മികച്ച പ്രതികരണമാണ് സിനിമ നേടിയതെങ്കിലും ബോക്സ് ഓഫീസിൽ സിനമ പരാജയമായിരുന്നു. നവാസുദ്ദീൻ സിദ്ദിഖി നായകനായി എത്തിയ രാത് അകേലി ഹേ 2 ആണ് നാലാം സ്ഥാനം നേടിയ സിനിമ. 1.6 മില്യൺ ആണ് സിനിമ ഈ വാരം നേടിയത്. നെറ്റ്ഫ്ലിക്സിൽ ആണ് സിനിമ സ്ട്രീം ചെയ്യുന്നത്.

രവി തേജ നായകനായി എത്തിയ മാസ് ജാതര എന്ന ചിത്രമാണ് അഞ്ചാം സ്ഥാനം നേടിയത്. 1.3 മില്യൺ വ്യൂസ് ആണ് ഈ സിനിമ നേടിയത്. നെറ്റ്ഫ്ലിക്സിലും ജിയോഹോട്ട്സ്റ്റാറിലും സിനിമ ലഭ്യമാണ്. ശ്രീലീല ആണ് സിനിമയിലെ നായിക. മോശം പ്രതികരണങ്ങൾ ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഭാനു ഭോഗവരപു ആണ് സിനിമ സംവിധാനം ചെയ്തത്.
 

Tags