ഇനി ഒ.ടി.ടിയിൽ കാണാം..! ഏപ്രിൽ ആദ്യവാരം എത്തുന്നത് 18 ചിത്രങ്ങൾ
ഏപ്രിലിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ ആവേശകരമായ റിലീസുകൾ. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ5, ജിയോ ഹോട്ട്സ്റ്റാർ തുടങ്ങി പ്രമുഖ പ്ലാറ്റ്‌ഫോമുകളിലായി ആക്ഷൻ ത്രില്ലറുകളും കോമഡി ഡ്രാമകളും പ്രാദേശിക ചിത്രങ്ങളുമടക്കം 18 പുതിയ ടൈറ്റിലുകളാണ് ഈ ആഴ്ച പ്രേക്ഷകരിലേക്ക് എത്തുന്നത്. നെറ്റ്ഫ്ലിക്സിലാണ് ഈ ആഴ്ച ഏറ്റവും കൂടുതൽ റിലീസുകൾ ഉള്ളത്. മലയാളികൾക്കും ഏറെ പ്രിയപ്പെട്ട സീരീസുകളുടെ രണ്ടാം ഭാഗങ്ങൾ ഇതിലുണ്ട്. ഏപ്രിൽ അഞ്ചുവരെയുള്ള റിലീസുകളുടെ പൂർണരൂപം താഴെ..
നെറ്റ്ഫ്ലിക്സ്
റിപ്പിൾ (സീരീസ്) – മാർച്ച് 31
ഹാപ്പി പട്ടേൽ: ഖതർനാക് ജാസൂസ് (ഹിന്ദി ചിത്രം) – ഏപ്രിൽ 1
എക്സ് ഒ, കിറ്റി സീസൺ 3 (സീരീസ്) – ഏപ്രിൽ 2
മൃത്യുഞ്ജയ് (തെലുങ്ക് ചിത്രം) – ഏപ്രിൽ 3
മാമ്‍ല ലീഗൽ ഹേ സീസൺ 2 (സീരീസ്) – ഏപ്രിൽ 3
വധ് 2 (ഹിന്ദി ചിത്രം) – ഏപ്രിൽ 3
ബ്ലഡ്‌ഹൗണ്ട്‌സ് സീസൺ 2 (കൊറിയൻ സീരീസ്) – ഏപ്രിൽ 3
ഹൈ ടൈഡ്‌സ് / നോക്കെ ഓഫ് സീസൺ 3 (സീരീസ്) – ഏപ്രിൽ 3
ആമസോൺ പ്രൈം വിഡിയോ
മാ കസം (ഹിന്ദി സീരീസ്) – ഏപ്രിൽ 3
സെൻഡ് ഹെൽപ് (ഹോളിവുഡ് ചിത്രം) – മാർച്ച് 31
ജിയോ ഹോട്ട്സ്റ്റാർ
സെൻഡ് ഹെൽപ് (ഹോളിവുഡ് ചിത്രം) – മാർച്ച് 31
ഫൈവ് നൈറ്റ്‌സ് അറ്റ് ഫ്രെഡീസ് 2 (ഹോളിവുഡ് ചിത്രം) – ഏപ്രിൽ 3
മറ്റു പ്ലാറ്റ്‌ഫോമുകളിലെ റിലീസുകൾ
സിതാരെ സമീൻ പർ (ഹിന്ദി ചിത്രം) – ഏപ്രിൽ 3 (സോണി ലിവ്)
ഭാഭിജി ഘർ പർ ഹേ: ഫൺ ഓൺ ദ റൺ (ഹിന്ദി ചിത്രം) – ഏപ്രിൽ 3 (സീ5)
ഹേ ബൽവന്ത് (തെലുങ്ക് ചിത്രം) – മാർച്ച് 31 (സീ5)
യുവർ ഫ്രണ്ട്‌സ് ആൻഡ് നെയ്‌ബേഴ്‌സ് സീസൺ 2 (സീരീസ്) – ഏപ്രിൽ 3 (ആപ്പിൾ ടിവി+)
വധം (തമിഴ് ചിത്രം) – ഏപ്രിൽ 3 (സൺ നെക്സ്റ്റ്)
ആമിർ ഖാന്റെ 'സിതാരെ സമീൻ പർ' ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ വരവോടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ സജീവമാകുകയാണ്. സിനിമ സീരീസ് ആസ്വാദകർക്ക് ആവേശകരമായ കാഴ്ചാനുഭവം തന്നെയാകും ഈ റിലീസുകൾ.
.jpg)


