‘ഉടുമ്പൻചോല വിഷൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി


ശ്രീനാഥ് ഭാസി, മാത്യു തോമസ്, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പൻചോല വിഷൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ജോഡി നമ്പർ വൺ’ എന്ന ഗാനമാണ് എത്തിയത്. കല്യാണ ആഘോഷ മേളവുമായെത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഡബ്സിയാണ്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം പകർന്നിരിക്കുന്നത്.
അതേസമയം സലാം ബുഖാരിയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. കംപ്ലീറ്റ് എൻറർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഒരു ഓഫീസ് ചെയറിൽ കോട്ടിട്ട് പുറം തിരിഞ്ഞിരിക്കുന്ന കുറുക്കനെ കാണിച്ചുകൊണ്ട് കൗതുകം ജനിപ്പിക്കുന്ന രീതിയിലായിരുന്നു പോസ്റ്റർ എത്തിയിരുന്നത്.

ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ താരം മിലിന്ദ് സോമനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാളത്തിൽ ആദ്യമായാണ് അദ്ദേഹം അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ദിലീഷ് പോത്തൻ, സിദ്ദീഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആർ.ജെ മുരുഗൻ, ആദേഷ് ദമോദരൻ, ശ്രിയ രമേഷ്, അർജുൻ ഗണേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.