മസ്‍തിഷ്‍ക മരണം; സൈമൺസ് മെമ്മറീസിലെ ആദ്യ ഗാനം പുറത്ത്

Brain dead; First song from Simon's Memories released

കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം "മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്" ലെ ആദ്യ ഗാനം പുറത്ത്. "കോമള താമര" എന്ന വരികളോടെ പുറത്തു വന്നിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് വർക്കി. പ്രണവം ശശി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആന്ദ്രേ റാപ് ആലപിച്ച ഗാനത്തിൻ്റെ അഡീഷണൽ വോക്കൽസ് അനിൽ ലാൽ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. "മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്" എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. 

tRootC1469263">


ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്.

ഡാൻസിങ് നിഞ്ച ടീം ആണ് "കോമള താമര" എന്ന ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചത്. പൈങ്കിളി എന്ന ചിത്രത്തിലെ 'ബേബി ബേബി', സൂക്ഷ്മദർശിനിയിലെ 'ദുരൂഹ മന്ദഹാസമേ', ദി പെറ്റ് ഡിറ്റക്റ്റീവിലെ 'തരളിത യാമം' എന്നീ ഹിറ്റ് ഗാനങ്ങൾക്ക് നൃത്തസംവിധാനം നിർവഹിച്ച് ഏറെ ശ്രദ്ധ നേടിയ കൊറിയോഗ്രാഫി ടീം ആണ് ഡാൻസിങ് നിഞ്ച. നടി രെജിഷാ വിജയൻ ആദ്യമായി നൃത്തം ചെയ്യുന്ന ഗാനം കൂടിയാണിത്. ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്ടതമായ കഥാലോകം സൃഷ്ടിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. YouTube video player രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ, നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. സാരേഗാമ ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. സൂരജ് സന്തോഷ്, ഇന്ദുലേഖ, ജെമൈമ ഫെജോ, എം സി കൂപ്പർ എന്നിവർ ചിത്രത്തിലെ മറ്റു ഗാനങ്ങളുടെ ഭാഗമാണ്. ചിത്രം ഫെബ്രുവരി റിലീസായി തിയേറ്ററുകളിലെത്തും.

Tags