'സിദ്ധു' വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

SIDHU
SIDHU

പുതുമുഖ ബാലതാരം ആദി കേശവനെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സിദ്ധു' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. 30-ാം ഐഎഫ്എഫ്കെ വേദിയിൽ വച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. 

ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫർ ഇടുക്കി, ബാലാജി ശർമ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ശ്വേത വിനോദ്, കാർത്തിക, ശാലിനി, വിബില തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വിജു ശങ്കർ എഴുതിയ വരികൾക്ക് സാനന്ദ് ജോർജ്, ഡി ശിവപ്രസാദ് എന്നിവർ സംഗീതം പകരുന്നു. ചിത്രീകരണം പൂർത്തിയായ സിദ്ധു ജനുവരി അവസാന വാരം പ്രദർശനത്തിനെത്തും.

tRootC1469263">

Tags