"ലർക്ക് "ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

Lark

സൈജു കുറുപ്പ്,അജു വർഗീസ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് സംവിധാനം ചെയ്ത "ലർക്ക് "എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിൽ തെരഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്ത  'ലർക്ക് " ഉടൻ പ്രദർശനത്തിനെത്തുന്നതാണ്.ആർ ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ  തൻ്റെ മുൻ സിനിമകളെ പോലെ തന്നെ കാലികപ്രാധാന്യമുളള വിഷയമാണ് ലർക്കിലൂടെ സംവിധായകനായ എം എ നിഷാദ് ഒരുക്കിയിരിക്കുന്നത്. പതിയിരിക്കുക എന്നർത്ഥം വരുന്ന 'ലർക്ക്' എന്ന ടൈറ്റിൽ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

tRootC1469263">

വിന്ധ്യ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മധ്യപ്രദേശ് (VIFFMP), ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക സിലോൺ, കർണാടക ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ദേശീയ അന്തർദേശീയ ഫിലിം ഫെസ്റ്റുകളിൽ ഒഫീഷ്യൽ സെലക്ഷൻ ആയി തെരഞ്ഞെടുക്കപ്പെടുകയും, കൊൽക്കത്ത ബെറ്റർ എർത്ത് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, വിന്ധ്യ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും അവാർഡിന് അർഹമാവുകയും ചെയ്ത ചിത്രമാണ് 'ലർക്ക്'. കൂടാതെ ബെറ്റർ എർത്ത് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, വിന്ധ്യ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും അവാർഡിന് അർഹമാവുകയും ചെയ്തു. എലൈറ്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്,അരുൺ കുമാർ ടി വി,മനോജ്‌ രത്‌നാകരൻ എന്നിവരാണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.

സൈജു കുറുപ്പ്,അജു വർഗ്ഗീസ്,ടി ജി  രവി, പ്രശാന്ത് അലക്സാണ്ടർ,എം എ നിഷാദ്,ജാഫർ ഇടുക്കി,സുധീർ കരമന,പ്രശാന്ത് മുരളി, വിജയ് മേനോൻ,സജി സോമൻ, ബിജു സോപാനം,സോഹൻ സീനുലാൽ,വിനോദ് കെടാമംഗലം,കുമാർ സുനിൽ,രെജു ശിവദാസ്,ബിജു കാസിം,ഫിറോസ് അബ്ദുളള,അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്,ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോക്ടർ സജീഷ്, റഹീം മാർബൺ,
അനുമോൾ,മഞ്ജു പിളള, മുത്തുമണി, സരിത കുക്കു,സന്ധ്യാ മനോജ്,സ്മിനു സിജോ,രമ്യാ പണിക്കർ,ബിന്ദു പ്രദീപ്,നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

തിരക്കഥ സംഭാഷണം -ജുബിൻ ജേക്കബ് ഛായാഗ്രഹണം - രജീഷ് രാമൻ,എഡിറ്റിംഗ്-വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം - പ്രകാശ് അലക്സ്,
ഓഡിയോഗ്രാഫി- ഗണേശ് മാരാർസംഗീതം-മിനീഷ് തമ്പാൻ, ഗാനരചന-മനു മഞ്ജിത്ത്, ഗായകർ-സുധീപ് കുമാർ,നസീർ മിന്നലെ,എം എ നിഷാദ്,
സൗണ്ട് ഡിസൈൻ - ജുബിൻ രാജ്,പ്രൊഡക്ഷൻ കൺട്രോളർ-എസ് മുരുകൻ,കലാസംവിധാനം - ത്യാഗു തവനൂർ,മേക്കപ്പ്-സജി കാട്ടാക്കട,
കോസ്റ്റ്യൂം-ഇർഷാദ് ചെറുകുന്ന്,അസ്സോസിയേറ്റ് ഡയറക്ടർ-ഷെമീർ പായിപ്പാട്,ഫിനാൻസ് കൺട്രോളർ-നിയാസ് എഫ് കെ, ഗ്രാഫിക്സ്-ഷിറോയി ഫിലിം സ്റ്റുഡിയോ LLC, വിതരണം-മാൻ മീഡിയ,സ്റ്റുഡിയോ ചിത്രാഞ്ജലി, ഡോൾബി അറ്റ്മോസ് -ഏരീസ് വിസ്മയസ്റ്റിൽസ്- അജി മസ്കറ്റ്,ഡിസൈൻ - യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് - ടാഗ് 360,പി ആർ ഒ - എ എസ് ദിനേശ്.

Tags