അടിപൊളി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

adipoli
adipoli

സംവിധായകൻ കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങി. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ, പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം എൻ.നന്ദകുമാർ നിർമിക്കുന്ന ചിത്രമാണ് അടിപൊളി.

tRootC1469263">

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. മെയ് മാസം ചിത്രം തിയറ്ററിൽ എത്തും. ഒരു കൂട്ടം ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ് അടിപൊളി. ശശിധരൻ ആറാട്ടുവഴിയുടെ മൂലകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. അപൂർവ്വം ചിലർ, ചെപ്പ് കിലുക്കണ ചങ്ങാതി, നെറ്റിപ്പട്ടം, പൊരുത്തം, ടോം ആൻഡ് ജെറി, എല്ലാരും ചൊല്ലണ്, നഗരവധു, ഗ്രാനി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് കലാധരൻ.

വിജയരാഘവൻ,പ്രജിൻ പ്രതാപ് ,അമീർ ഷാ,ചന്തുനാഥ്‌, ജയൻ ചേർത്തല, ഗൗതം കൃഷ്ണ, ജയകുമാർ,ശിവ, ഉമർ ഷാരൂഖ്, ബാലാജി ശർമ, റിയാസ് നർമ്മകല,മണിയൻ ഷൊർണുർ,ആഷിക അശോകൻ,മറീന മൈക്കിൾ, ചൈതന്യ പ്രതാപ്,തുഷാര പിള്ള, അനുഗ്രഹ എസ് നമ്പ്യാർ , സന, ദീപ ജയൻ, ഗൗരി നന്ദ, ഐശ്വര്യ വര്‍ത്തിക എന്നിവർ അഭിനയിക്കുന്നു. പോൾ വൈക്ലിഫാണ് രചന. സംഗീതം അരുൺ ഗോപൻ. എഡിറ്റിങ് കണ്ണൻ മോഹൻ.
 

Tags