ആദ്യം ക്രഷ്, പിന്നെ പ്രണയം ; വെളിപ്പെടുത്തി അനുഷ്‌ക

anushka

നടന്‍ പ്രഭാസിന്റെ പേരിനൊപ്പം എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുള്ള പേരാണ് അനുഷ്‌ക ഷെട്ടിയോട്. എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തനിക്ക് പ്രണയം തോന്നിയിട്ടുള്ളത് പ്രഭാസിനോട് അല്ല മറ്റൊരാളോടാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനുഷ്‌ക ഷെട്ടി.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനുമായിട്ടുള്ള രാഹുല്‍ ദ്രാവിഡിനോട് തനിക്ക് പ്രണയം തോന്നിയിരുന്നു എന്നാണ് അനുഷ്‌ക പറയുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ഒരാരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അനുഷ്‌ക ഇക്കാര്യം പറഞ്ഞത്.

രാഹുല്‍ ദ്രാവിഡ് ആണ് എന്റെ എക്കാലത്തേയും പ്രിയപ്പെട്ട ക്രിക്കറ്റര്‍. ക്രഷ് എന്ന രീതിയിലായിരുന്നു ആദ്യം. ഒരു പ്രത്യേക ഘട്ടത്തില്‍ അത് പ്രണയമായി മാറി എന്നാണ് അനുഷ്‌ക പറയുന്നത്. അനുഷ്‌കയുടെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Share this story