നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മ്മാതാവ് പി എ ഷംനാസിനെതിരെ എഫ്‌ഐആര്‍

rape Case against actor Nivin Pauly
rape Case against actor Nivin Pauly

സമ്മതപത്രത്തില്‍ നിവിന്റെ വ്യാജ ഒപ്പിട്ട ശേഷം കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സില്‍ സമര്‍പ്പിച്ച് ഷംനാസിന്റെ നിര്‍മ്മാണ കമ്പനിയുടെ പേരില്‍ സിനിമ രജിസ്റ്റര്‍ ചെയ്തുവെന്നാണ് നിവിന്റെ ആരോപണം.

നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മ്മാതാവ് പിഎസ് ഷംനാസിനെതിരെ കേസെടുത്ത് പൊലീസ്. ആക്ഷന്‍ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന പരാതിയില്‍ പാലാരിവട്ടം പൊലീസാണ് ഷംനാസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സമ്മതപത്രത്തില്‍ നിവിന്റെ വ്യാജ ഒപ്പിട്ട ശേഷം കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സില്‍ സമര്‍പ്പിച്ച് ഷംനാസിന്റെ നിര്‍മ്മാണ കമ്പനിയുടെ പേരില്‍ സിനിമ രജിസ്റ്റര്‍ ചെയ്തുവെന്നാണ് നിവിന്റെ ആരോപണം.

tRootC1469263">

നിവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഷംനാസിനെതിരെ വഞ്ചനാകുറ്റത്തിന് പുറമെ വ്യാജരേഖ ചമച്ചുവെന്ന കുറ്റവും ചുമത്തി. ഇതേ സിനിമയുടെ വിദേശ വിതരണാവകാശം തന്റെ അറിവില്ലാതെ വിദേശ കമ്പനിക്ക് നല്‍കിയെന്ന് ആരോപിച്ചാണ് നേരത്തെ നിവിനും സംവിധായകന്‍ എബ്രിഡ് ഷൈനിനുമെതിരെ ഷംനാസ് പരാതി നല്‍കിയത്.

ഷംനാസിന്റെ പരാതിയില്‍ മൊഴിയെടുക്കാന്‍ തലയോലപ്പറമ്പ് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് നിവിന്‍ ഷംനാസിനെതിരെ കൊച്ചിയില്‍ പരാതി നല്‍കിയത്. ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ ഏബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്റെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കിയെന്നുമാണ് താരത്തിന്റെ പരാതിയില്‍ പറയുന്നത്.


 

Tags