നിങ്ങൾ കാത്തിരുന്ന ആ ചിത്രങ്ങൾ ഈ ആഴ്ച ഒടിടിയിൽ കാണാം
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് നിങ്ങൾ കാത്തിരുന്ന ആ ചിത്രങ്ങൾ ഇതാ ഒടിടിയിലേക്ക് എത്തുകയാണ്. തീയറ്ററിൽ മിസ് ആയിപ്പോയ ആ ചിത്രങ്ങൾ എവിടെ കാണാം എന്ന് നോക്കിയാലോ ?
വലതുവശത്തെ കള്ളൻ
ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘വലതുവശത്തെ കള്ളൻ’. ചിത്രം 27 മാർച്ച് മുതൽ ഒടിടിയിൽ എത്തും. ആമസോൺ പ്രൈം വീഡിയോ, മാനോരമ മാക്സ്, സിമ്പ്ലി സൗത്ത്, ലയൺസ്ഗേറ്റ് പ്ലേ എന്നീ നാല് പ്ലാറ്റ്ഫോമിലൂടെ ചിത്രം സംപ്രേഷണം ചെയ്യുന്നത്.
കാട്ടാൻ
വിജയ് സേതുപതി നായകനായി മണികണ്ഠൻ സംവിധാനം ചെയ്യുന്ന തമിഴ് വെബ് സീരീസ് ‘കാട്ടാൻ’ മാർച്ച് 27 ന് ഒടിടിയിൽ എത്തും. വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ഏറ്റവും സങ്കീർണ്ണവും സവിശേഷവുമായ വേഷങ്ങളിൽ ഒന്നാണ് ‘കാട്ടാനി’ൽ അദ്ദേഹം ചെയ്തിരിക്കുന്നത്. വിജയ് സേതുപതി തന്നെയാണ് സ്വന്തം ബാനറിൽ ഈ സീരീസ് നിർമ്മിച്ചിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ‘കാട്ടാൻ’ പ്രേക്ഷകരിലേക്ക് എത്തുന്നത്.
‘മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്’
സംവിധായകൻ കൃഷാന്തിന്റെ ഏറ്റവും പുതിയ ചിത്രം ആണ് ‘മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്’. ഫെബ്രുവരി 27-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. കൃത്യമായ റിലീസ് തീയതി നെറ്റ്ഫ്ലിക്സ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ തുടങ്ങി മലയാളത്തിലെ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
.jpg)


