ഒടിടി റിലീസിന് എത്തുന്ന ചിത്രങ്ങൾ
റിട്ടേൺ ആൻഡ് ഡയറക്റ്റഡ് ബൈ ഗോഡ്
തികച്ചും എന്റർറ്റൈൻമെൻഡ് രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം. സണ്ണി വെയ്ൻ ദൈവമായി എത്തുന്ന ചിത്രം. സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ ദാസ്, ദിനേശ് പ്രഭാകർ, ബിബിൻ ജോർജ്, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റിട്ടേൺ ആൻഡ് ഡയറക്റ്റഡ് ബൈ ഗോഡ് സംവിധാനം ചെയ്തിരിക്കുന്നത് ഫെബി ജോർജാണ്.
സീതാപയനം
അർജുൻ സർജയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമാണ് സീതാപയനം. ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു. ചിത്രത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുനാണ് നായികയായിട്ട് എത്തുന്നത്. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ.
കാസർഗോഡ് എംബസി
അബു സലിം, ഗോവിന്ദ് പൈ, കബീർ ദുഹാൻ സിങ്, സുധീഷ്, ദീപക് പറമ്പോൾ, റോണി ഡേവിഡ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സീരീസാണ് കാസർഗോഡ് എംബസി.
.jpg)


