നിർമിച്ച എല്ലാ സിനിമകളും നഷ്ടം, കാരണമിതാണ്…; വിജയ് സേതുപതി

vijay sethupathi


നിരവധി മികച്ച വേഷങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കുന്ന നടൻ ആണ് വിജയ് സേതുപതി. വില്ലനായും നായകനായും ഒരുപോലെ തിളങ്ങുന്ന വിജയ് സേതുപതിക്ക് നിർമാണത്തിൽ പലപ്പോഴും കൈപൊള്ളിയിട്ടുണ്ട്. ഇപ്പോഴിതാ താൻ നിർമ്മിച്ച സിനിമകളെ പറ്റി വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

tRootC1469263">

'ഞാൻ നിർമ്മിച്ച എല്ലാ സിനിമകളും എനിക്ക് വലിയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഞാൻ സങ്കു തേവൻ എന്ന സിനിമ നിർമിച്ചു, പക്ഷേ അത് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അതോടെ 1.75 കോടിയുടെ നഷ്ടമാണുണ്ടായത്. അതിനുശേഷം, ഓറഞ്ച് മിഠായി, മെർക്കു തോഡാർച്ചി മലൈ, ജുംഗ, ലാഭം തുടങ്ങിയ സിനിമകളും നിർമ്മിച്ചു. അവയെല്ലാം വൻ നഷ്ടങ്ങളായി മാറി. പക്ഷേ ഈ സിനിമകളൊന്നും കൊമേഴ്സ്യലി മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും ഇതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഈ സിനിമകൾ നിർമിച്ചതിന്റെ പേരിൽ എനിക്ക് യാതൊരു വിഷമമോ കുറ്റബോധമോ ഇല്ല. ഇപ്പോൾ, ജിയോ ഹോട്ട്സ്റ്റാറുമായി സഹകരിച്ച് ഞാൻ കാട്ടാൻ സീരിസ് നിർമ്മിച്ചിരിക്കുന്നു', വിജയ് സേതുപതിയുടെ വാക്കുകൾ.

കാട്ടാൻ ആണ് ഇനി പുറത്തിറങ്ങാനുള്ള വിജയ് സേതുപതിയുടെ പ്രൊജക്റ്റ്. സീരീസ് ജിയോ ഹോട്ട്സ്റ്റാറിലൂടെ മാർച്ച് 27 ന് പുറത്തിറങ്ങും. മണികണ്ഠൻ ആണ് ഈ സീരീസ് നിർമിക്കുന്നത്. വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ഏറ്റവും സങ്കീർണ്ണവും സവിശേഷവുമായ വേഷങ്ങളിൽ ഒന്നായിരിക്കും 'കാട്ടാൻ' എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'കാക്ക മുട്ടൈ', 'കടൈസി വ്യവസായി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മണികണ്ഠനും, 'ഈട' എന്ന ചിത്രത്തിന്റെ സംവിധായകൻ ബി. അജിത്ത്കുമാറും ചേർന്നാണ് ഈ പരമ്പര സംവിധാനം ചെയ്തിരിക്കുന്നത്. സാധാരണയായി റിയലിസ്റ്റിക് സിനിമകൾ മാത്രം ഒരുക്കുന്ന മണികണ്ഠന്റെ കരിയറിലെ ആദ്യ ആക്ഷൻ പ്രൊജക്റ്റ് കൂടിയാണിത് എന്നതും കാട്ടാന്റെ സവിശേഷതയാണ്. ബോളിവുഡ് താരം മിലിന്ദ് സോമനും ഈ സീരീസിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
 

Tags