എന്റെ സിനിമ ഒടിടിയിൽ ഇറക്കും ; ഒമർ ലുലു

omar lulu
omar lulu

ഒരു നാടിനെ ലഹരിമുക്തമാക്കിയ കഥ പറയുന്ന എന്റെ സിനിമ ഉടനെ ഒടിടിയിൽ ഇറക്കുമെന്ന് ഒമർ ലുലു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. തിയേറ്ററിൽ ദുരന്തമായ ബാഡ് ബോയ്സ് എന്ന സിനിമയാണ് ഒടിടിയിലൂടെ ഇറക്കുമെന്ന് സംവിധായകൻ വ്യക്തമാക്കിയത്. ലഹരിക്കെതിരെയുള്ള ചില ഹാഷ്ടാ​ഗുകളും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്.

നാട്ടിൽ ലഹരിയെ തുടർന്നുള്ള ആക്രമണങ്ങളും കാെലപാതകങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ലഹരിക്കെതിരെയുള്ള തന്റെ ചിത്രം പുറത്തിറക്കാൻ തീരുമാനിച്ചതെന്നാണ് സംവിധായകന്റെ വിശദീകരണം. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ചിത്രമാണ് മാസങ്ങൾക്കൊടുവിൽ ഒടിടിയിലെത്തുന്നത്.

റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം, ബിജു കുട്ടൻ,ബാബു ആന്റണി, ബിബിൻ ജോർജ്,ടിനി ടോം, രമേശ് പിഷാരടി, അജു വർ​ഗീസ്, ബാല, മൊട്ട രാജേന്ദ്രർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം പോസ്റ്റിന് രസകരമായ ചില കമന്റുകളും ലഭിക്കുന്നുണ്ട്.

Tags