സിനിമയെടുക്കുന്നത് ആരേയും വേദനിപ്പിക്കാനോ മുറിവേല്‍പ്പിക്കാനോ ആവരുത് ; നവാസുദ്ദിന്‍ സിദ്ധിഖി

google news
NawazuddinSiddiqui

ദി കേരള സ്‌റ്റോറി വിവാദത്തില്‍ പ്രതികരിച്ച് നവാസുദ്ദിന്‍ സിദ്ധിഖി. നിങ്ങള്‍ ഒരു സിനിമയോട് യോജിച്ചാലും ഇല്ലെങ്കിലും, അത് പ്രൊപ്പഗാണ്ട ആണെങ്കിലും അല്ലെങ്കിലും കുറ്റകരമാണെങ്കിലും അല്ലെങ്കിലും അതിന്റെ പ്രദര്‍ശനം വിലക്കുന്നത് ശരിയല്ലെന്നാണ് നവാസുദ്ദിന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ആരെയെങ്കിലും വേദനിപ്പിക്കാനോ മുറിവേല്‍പ്പിക്കാനോ ആവരുത് സിനിമയെടുക്കുന്നത് എന്നും അദ്ദേഹം ചലച്ചിത്ര നിര്‍മാതാക്കളെ ഓര്‍മിപ്പിച്ചു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ദി കേരള സ്റ്റോറിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്.

ഈ ലോകത്തെ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് കലാകാരന്മാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സഹജീവികളോട് സ്‌നേഹവും ഒത്തൊരുമയും വളര്‍ത്തുന്ന സിനിമകളാണ് ഉണ്ടാകേണ്ടത്. ഒരു സിനിമയ്ക്ക് മനുഷ്യരുടെ ഒത്തൊരുമയെ തകര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് മഹാമോശമായ ഒരു കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags