"വ്യസനസമേതം ബന്ധുമിത്രാദികൾ" ചിത്രത്തിന്റെ ട്രെയിലർ കാണാം

Vyasana Sametham Bandhu Mithradhikal
Vyasana Sametham Bandhu Mithradhikal

മലയാളം സിനിമയിലെ ഒരു സംഭവം എല്ലാവരേയും അറിയിക്കാനും എല്ലാവരേയും പങ്കെടുപ്പിക്കാനുമുള്ള ആഗ്രഹത്തോടെ പുതിയൊരു തുടക്കം!മലയാള സിനിമയിലും ഇന്ത്യൻ സിനിമയിലുമല്ല ലോകസിനിമയിൽ തന്നെ ആദ്യമായി ഒരു ചിത്രത്തന്റെ ട്രെയിലർ ഓരോരുത്തരും അപ്പ് ലോഡ് ചെയ്ത്  അവരവരുടെ പേജുകളിലൂടെ റിലീസ് ചെയ്തത് തരംഗമായതോടെ ഏറേ ചർച്ചാവിഷയമായി.അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "വ്യസനസമേതം ബന്ധുമിത്രാദികൾ"എന്ന ചിത്രത്തിന്റ ഒഫീഷ്യൽ ട്രെയിലറാണ് അഞ്ഞൂറിലധികം പേജുകളിലൂടെ റിലീസ് ചെയ്തത്.

tRootC1469263">

" വാഴ " എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്,സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു.എഡിറ്റർ-ജോൺകുട്ടി,സംഗീതം-അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി,ലൈൻ പ്രൊഡ്യൂസർ-അജിത് കുമാർ, അഭിലാഷ് എസ് പി,ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനീഷ് നന്ദിപുലം,പ്രൊഡക്ഷൻ, ഡിസൈനർ-ബാബു പിള്ള, മേക്കപ്പ്-സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ, സ്റ്റിൽസ്-ശ്രീക്കുട്ടൻ എ എം, പരസ്യകല-യെല്ലോ ടൂത്ത്സ്,ക്രീയേറ്റീവ് ഡയറക്ടർ-സജി ശബന,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജീവൻ അബ്ദുൾ ബഷീർ,സൗണ്ട് ഡിസൈൻ-അരുൺ മണി, ഫിനാൻസ് കൺട്രോളർ-കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ-സുജിത് ഡാൻ,ബിനു തോമസ്,പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ വി,മാർക്കറ്റിംഗ്-ടെൻ ജി മീഡിയ.ജൂൺ പതിമൂന്നിന്ഐക്കൺ സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ -എ എസ് ദിനേശ്.

Tags