ചെയ്ത പാപങ്ങൾ തുറന്ന് പറഞ്ഞ് ഒരു കൂട്ടം യാത്രക്കാർ, ബാക്കിയാര് പറയുമെന്ന ചോദ്യവുമായി ഒര‍‍ജ്ഞാതൻ; ആകാംഷയുണർത്തി ദി റൈഡിന്റെ ട്രെയിലർ പുറത്തിറക്കി

A group of passengers confess their sins, and an unknown person asks who else will; The Ride trailer has been released, sparking excitement
A group of passengers confess their sins, and an unknown person asks who else will; The Ride trailer has been released, sparking excitement

തങ്ങൾ ചെയ്ത ചില തെറ്റുകൾ ഏറ്റു പറയുന്ന ഒരു കാറിലെ യാത്രക്കാർ. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ചാണ് അവർ അ‍ജ്ഞാതനായ ഒരാളോട് ഏറ്റുപറയുന്നത്. എന്നാൽ അതിലേറെ നിങ്ങൾക്ക് പറയാനുണ്ടെന്നും ബാക്കിയാര് പറയുമെന്നും അയാൾ ചോദിക്കുന്നു. പ്രേക്ഷകർക്ക് ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളുമായി ദി റൈഡിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിലെത്താൻ് നിൽക്കെയാണ് അണിയറക്കാർ ട്രെയിലർ റിലീസ് ചെയ്തത്. 

tRootC1469263">

ഡയസ്പോർ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദർപൺ ത്രിസാൽ നിർമ്മിച്ച് റിതേഷ് മേനോൻ സംവിധാനം ചെയ്യുന്ന ദി റൈഡിൽ സുധി കോപ്പ, ആൻ ശീതൾ, മാലാ പാർവതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ​ഗോപിക മഞ്ജുഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോൻ, സുഹാസ് ഷെട്ടി എന്നിവരും  നിർമ്മാതാക്കളാണ്. ഇവർ തന്നെയാണ് തിരക്കഥയും സംഭാഷണവും. 

നേരത്തെ പുറത്തിറങ്ങിയ ടീസറിനും വലിയ സ്വീകാര്യതയായിരുന്നു കിട്ടിയത്. പ്രശസ്ത താരം നിവിൻ പോളിയാണ് ട്രെയിലർ പുറത്തിറക്കിയത്. ഒരു കാർയാത്രക്കിടയിൽ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലർ ജോണറിൽ കഥപറയുന്ന ദി റൈഡിൽ വിജേന്ദർ സിം​ഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റർടെയ്ൻമെന്റ് എന്നിവരാണ് സഹ നിർമ്മാതാക്കൾ. 

ക്രിയേറ്റീവ് പ്രൊഡ്യൂസർ- റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷൻ- ശശി ദുബൈ, ഛായാ​ഗ്രഹണം- ബാബ തസാദുഖ് ഹുസൈൻ. കിഷ്കിന്ദകാണ്ഡത്തിലൂടെ ഈ വർഷത്തെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ സൂരജ് ഇഎസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. എക്സികുട്ടീവ് പ്രൊഡ്യൂസർ- വികാശ് ആര്യ, ലൈൻ പ്രൊഡക്ഷൻ- ഒക്ടോബർ സ്ക്കൈ പിക്ച്ചേഴ്സ്, കലാസംവിധാനം- കിഷോർ കുമാർ, സം​ഗീതം- നിതീഷ് രാംഭദ്രൻ, കോസ്റ്റ്യും- മേബിൾ മൈക്കിൾ, മലയാളം അഡാപ്റ്റേഷൻ- രഞ്ജിത മേനോൻ, സൗണ്ട് ഡിസൈൻ- അരുൺ വർമ്മ, സൗണ്ട് മിക്സിം​ഗ്- ഡാൻ ജോസ്, കളറിസ്റ്റ്- ലിജു പ്രഭാകർ, ആക്ഷൻ- ജാവേദ് കരീം, മേക്കപ്പ്- അർഷാദ് വർക്കല, സൂപ്പർവൈസിം​ഗ് പ്രൊഡ്യൂസർ- അവൈസ് ഖാൻ, ലൈൻ പ്രൊഡ്യൂസർ- എ.കെ ശിവൻ, അഭിലാഷ് ശങ്കരനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- റഫീഖ് ഖാൻ, കാസ്റ്റിം​ഗ്- നിതിൻ സികെ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - വിഷ്ണു രഘുനന്ദൻ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- ജിയോ സെബി മലമേൽ, അസോസിയേറ്റ് ഡയറക്ടർ- ശരത്കുമാർ കെ.ജി, അഡീഷണൽ ഡയലോ​ഗ്- ലോപസ് ജോർജ്, സ്റ്റിൽസ്- അജിത് മേനോൻ, വിഎഫ്എക്സ്- തിങ്ക് വിഎഫ്എക്സ്, അഡീഷണൽ പ്രമോ-മനീഷ് ജയ്സ്വാൾ, പബ്ലിസിറ്റി ഡിസൈൻ- ആർഡി സ​ഗ്​​ഗു, ടൈറ്റിൽ ഡിസൈൻ- ഹസ്തക്യാര, മാർക്കറ്റിം​ഗ് എജൻസി- മെയിൻലൈൻ മീഡിയ, ഫോർവേഡ് സ്ലാഷ് മീഡിയ, പിആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ് കൺസൾട്ടന്റ്- വർ​ഗീസ് ആന്റണി, വിതരണം- ഫിയോക്ക്. 
 

Tags