ശക്തമായ ഫ്ലാഷ് ബാക്കിലൂടെ സിനിമ തുടങ്ങി ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഫസ്റ്റ് ഹാഫ് ; എമ്പുരാൻ ആദ്യപകുതി പ്രതികരണം ഇങ്ങനെ..

Empuraan
Empuraan

തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കി മലയാള ചിത്രം 'എമ്പുരാന്‍' റിലീസ് ചെയ്തു .രാവിലെ ആറുമണിയോടെയാണ് മോഹന്‍ലാല്‍ നായകനായ, പൃഥ്വിരാജ് സംവിധാനംചെയ്ത 'എമ്പുരാന്‍റെ' ആദ്യ പ്രദര്‍ശനം ആരംഭിച്ചത്. കേരളത്തില്‍ മാത്രം 750-ഓളം സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദർശനത്തിനെത്തിയത്.

ശകതമായ ഫ്ലാഷ് ബാക്കിലൂടെ സിനിമ തുടങ്ങി ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഫസ്റ്റ് ഹാഫുമാണ് ചിത്രത്തിന് എന്നാണ് റിപ്പോർട്ടുകൾ. ദീപക് ദേവിന്റെ മ്യൂസിക് തീ ആണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അതേസമയം സിനിമയുടെ ആദ്യഷോയ്ക്ക് ടിക്കറ്റ് കിട്ടാത്തവര്‍ പറയുന്നത് സിനിമയുടെ സസ്പെൻസ് നശിപ്പിക്കരുത് എന്ന് മാത്രമാണ്. വരും ദിവസങ്ങളിൽ സിനിമയ്ക്ക് നിരവധി പേരാണ് ടിക്കറ്റ് എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ മറ്റുളളവരുടെ ആവേശം തല്ലി കെടുത്തുന്ന രീതിയിൽ റിവ്യൂ ചെയ്യരുതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. 

മോഹൻലാലിൻറെ എൻട്രി മാസാണെന്നും ആരാധകര്‍ പറയുന്നു. സിനിമയുടെ ക്വാളിറ്റിയെയും ആരാധകര്‍ വാനോളം പുകഴ്ത്തുന്നുണ്ട്. പൃഥ്വിരാജിന്റെ സംവിധാന മികവിനും മുരളി ഗോപിയുടെ എഴുത്തിനും ആരാധകര്‍ നൂറില്‍ നൂറ് മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. 

ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്.

Tags