മലയാള ചിത്രത്തിന് ബംഗാളി സംവിധായകൻ; 'ആദ്രിക' തിയേറ്ററുകളിലേക്ക്
Apr 27, 2025, 19:04 IST
ബംഗാളി സംവിധായകനും, നിർമാതാവും, പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് 'ആദ്രിക'. ചിത്രത്തിൽ ഐറിഷ് - ബോളിവുഡ് - മലയാളി താരങ്ങളാണ് പ്രധാന അഭിനേതാക്കളായി എത്തുന്നത്.
ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ.ബി 71, സൂര്യവൻഷി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. ഉസ്താദ് സുൽത്താൻ ഖാൻ, കെ. എസ്. ചിത്ര എന്നിവർ ആലപിച്ച് ഹിന്ദിയിൽ ഏറെ ഹിറ്റായ 'പിയ ബസന്ദി' എന്ന ആൽബത്തിലൂടെ എത്തിയ ഐറിഷ് താരം ഡൊണോവൻ വോഡ്ഹൗസ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ഐറിഷിലെ പ്രമുഖ ഛായാഗ്രാഹനും, ചലച്ചിത്ര നിർമാതാവും കൂടിയാണ് ഡൊണോവൻ. പ്രമുഖ മോഡലും മലയാളിയുമായ അജുമൽന ആസാദ് ആണ് ചിത്രത്തിലെ മറ്റൊരു നായിക.
tRootC1469263">
ദി ഗാരേജ് ഹൗസ് പ്രൊഡക്ഷൻ, യു.കെയോടൊപ്പം മാർഗരറ്റ് എസ്.എ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ അഭിജിത്ത് തന്നെയാണ് ഈ സർവൈവൽ ത്രില്ലർ ചിത്രത്തിൻറെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്.
ഒറ്റപ്പെട്ട വീട്ടിൽ കഴിയേണ്ടി വന്ന ഗർഭിണിയായ ആദ്രിക. അവൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളും, അതിൽ നിന്ന് അവളുടെ അതിജീവനവുമാണ് ചിത്രം പറയുന്നത്. കോട്ടയം ആണ് പ്രധാന ലൊക്കേഷൻ. കേരളത്തിൽ മേയ് ഒമ്പതിനും ദുബൈയിൽ മേയ് എട്ടിനും ചിത്രം റിലീസ് ആകുന്നു
.jpg)


