അമ്പതുകളിലും ഇരുപതിന്റെ ചുറുചുറുക്കും തിളക്കവും ; ബോളിവുഡ് താരം കജോളിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങൾ പുറത്ത്

kajol

 അമ്പതുകളിലും ചുറുചുറുക്കും തിളക്കമാർന്ന ചർമ്മവുമമായി ബോളിവുഡ് താരം കജോൾ നടത്തുന്ന സൗന്ദര്യ ചർച്ചകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സങ്കീർണ്ണമായ സ്കിൻകെയർ റുട്ടീനുകളോ കടുത്ത ഡയറ്റുകളോ അല്ല, മറിച്ച് ലളിതമായ ചില ശീലങ്ങളാണ് തന്റെ യുവത്വത്തിന്റെ രഹസമെന്ന് താരം വ്യക്തമാക്കുന്നു.

കൃത്യമായ ഭക്ഷണക്രമവും ചിട്ടയായ വർക്കൗട്ടുമാണ് കജോളിന്റെ ഫിറ്റ്‌നസിന്റെ അടിസ്ഥാനം. ഇതിനൊപ്പം ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ ദിവസവും ധാരാളം വെള്ളം കുടിക്കുന്ന ശീലവും താരം കർശനമായി പാലിക്കുന്നുണ്ട്. മേക്കപ്പും അഴുക്കുമെല്ലാം പൂർണ്ണമായി നീക്കം ചെയ്ത് വൃത്തിയുള്ള മുഖത്തോടെ ഉറങ്ങാൻ കിടക്കുന്നതാണ് മറ്റൊരു പ്രധാന ശീലം.

എന്നാൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് താരം അടുത്തിടെ വെളിപ്പെടുത്തിയ സ്വന്തം പ്രോട്ടീൻ ഷേക്ക് റെസിപ്പിയാണ്. വിപണിയിലെ പ്രോട്ടീൻ പൗഡറുകൾക്ക് പകരം മുട്ട, ആൽമണ്ട് മിൽക്ക്, ഓറഞ്ച് ജ്യൂസ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ സ്പെഷ്യൽ ഡ്രിങ്ക് കേൾക്കാൻ അല്പം വിചിത്രമാണെങ്കിലും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് കജോൾ സാക്ഷ്യപ്പെടുത്തുന്നത്.

Tags