എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി ആ മലയാളി ’; മനസ് തുറന്ന് ശോഭന

sobana
sobana


മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശോഭന. ശോഭനയുടെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് . തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യർ ആണെന്ന് ശോഭന പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.


ശോഭനയുടെ വാക്കുകൾ:

tRootC1469263">

‘പതിനാലാം വയസിൽ ബാലതാരമായിട്ടാണ് സിനിമയിലേക്ക് എത്തിയത്. സിനിമാമേഖലയിലൂടെയാണ് എന്റെ വ്യക്തിത്വം രൂപം കൊണ്ടത്. കുട്ടികൾ സ്‌കൂളിലും കോളേജിലും പോകുമ്പോൾ, ഞാൻ സിനിമയിലേക്ക് പോയി. എന്റെ എല്ലാ പഠനവും അവിടെ നിന്നായിരുന്നു, സിനിമയിലെ ഒരുപാട് വലിയ ആളുകൾക്കൊപ്പം. കഴിവുള്ള സംവിധായകർ, താരങ്ങൾ അവരുമായുള്ള അനുഭവങ്ങളാണ് ഒരു വ്യക്തിയെന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയത്. ഒരു കലാകാരിയെന്ന നിലയിൽ കൂടുതൽ അറിവുകൾ പകർന്നുതന്നതും ആളുകളോട് വിനയത്തോടെ പെരുമാറാൻ എന്നെ പഠിപ്പിച്ചതും സിനിമ തന്നെയാണ്. പ്രിയപ്പെട്ട അഭിനേതാക്കൾ ഒരുപാട് പേരുണ്ടെങ്കിലും, ഏറ്റവുമിഷ്ടം മഞ്ജു വാര്യരെയാണ്. നല്ല ശക്തമായ കുറേ കഥാപാത്രങ്ങൾ അവർക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്,’ ശോഭന പറയുന്നു.
 

Tags