എന്റെ അച്ഛൻ അങ്ങനെയൊരു എക്‌സപീരിയൻസ് ഉണ്ടായി ; അതിന് ശേഷം എന്റെ സെറ്റിൽ നിന്ന് ഒരു ആർട്ടിസ്റ്റിനെയും ഒരാളെ കൊണ്ടും ഞാൻ വഴക്ക് പറയിക്കില്ല - തരുൺ മൂർത്തി


മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് തരുൺ മൂർത്തി. അദ്ദേഹത്തിന്റെ ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിക്കൊണ്ട് ഒ ടി ടി യിൽ എത്തിയിരിക്കുകയാണ്. തുടരും സിനിമയിൽ ചെറിയ വേഷത്തിൽ തരുൺ മൂർത്തിയുടെ അച്ഛൻ മധു മൂർത്തിയും അഭിനയിച്ചിരുന്നു. സിനിമയിൽ സുധീഷിന്റെ അനിയത്തിയുടെ കല്യാണ ദിവസം ആ വീട്ടിൽ നടക്കുന്ന ഒരു രംഗത്തിൽ മോഹൻലാലുമായി ഒരു കോമ്പിനേഷൻ സീനും അച്ഛൻ അവതരിപ്പിച്ചിരുന്നു.
tRootC1469263">തന്റെ അച്ഛനുണ്ടായിരുന്ന ഒരു ട്രോമയെ കുറിച്ച് അഭിമുഖത്തിൽ തരുൺ മൂർത്തി സംസാരിക്കുകയാണ് ഇപ്പോൾ. സെറ്റിൽ ഒരു ആർട്ടിസ്റ്റിനെയും താൻ മറ്റുള്ളവരെ കൊണ്ട് വഴക്കു പറയിക്കില്ലെന്ന് അദ്ദേഹം പറയുന്നു. തന്റെ അച്ഛനെ സെറ്റിൽ നിന്നും വഴക്ക് പറഞ്ഞുവെന്ന് ഡയറക്ഷൻ ടീമിലുള്ളവർ പറഞ്ഞാണ് താൻ അറിയുന്നതെന്നും ആ നിമിഷത്തിൽ താനൊരു കാര്യം തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തരുൺ മൂർത്തിയുടെ വാക്കുകൾ:
‘എന്റെ ഡയറക്ഷൻ ടീമിൽ നിന്ന് എന്റെ അച്ഛൻ അങ്ങനെയൊരു എക്‌സപീരിയൻസ് ഉണ്ടായി എന്ന് ഞാൻ അറിയുകയാണ്. അതിന് ശേഷം അല്ലെങ്കിൽ ആ ഒരു മൊമെന്റിൽ നിന്ന് എന്റെ സെറ്റിൽ നിന്ന് ഒരു ആർട്ടിസ്റ്റിനെയും ഒരാളെ കൊണ്ടും ഞാൻ വഴക്ക് പറയിക്കില്ല. എത്ര എക്‌സ്പീരിയൻസ് ഉണ്ടെങ്കിലും, ക്യാമറ ചെയ്യുന്ന ഷാജി ചേട്ടനാണെങ്കിലും ആരാണെങ്കിലും അങ്ങനെയാണ്.
കാരണം നമ്മൾ അവരെ കൃത്യമായിട്ട് ക്യാപ്ച്ചർ ചെയ്താലെ നമുക്ക് നല്ല എക്‌സ്പീരിയൻസ് കിട്ടുകയുള്ളു. സെക്കൻഡറിയാണ് ബാക്കിയെല്ലാം. പ്രെമറി എന്ന് പറയുന്നത് ആർട്ടിസ്റ്റുകളാണ്. അതുകൊണ്ട് ഞാൻ എന്റെ ഫിലിം സെറ്റുകളിൽ, എന്റെ ഫിലിം മേക്കിങ് പ്രോസസുകളിൽ ഒരു ആർട്ടിസ്റ്റിനെയും അങ്ങനെയൊരു ട്രോമയിൽ എത്തിക്കാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ എന്തെങ്കിലും വന്നാൽ ഞാൻ അവരോടെ കയർക്കാറുള്ളു,’ തരുൺ മൂർത്തി പറയുന്നു.