തലയും പിള്ളേരും വീണ്ടുമെത്തി: തിയേറ്ററുകൾ ഇളക്കിമറിച്ച് ഫാൻസ്


18 വർഷങ്ങൾക്കു ശേഷം ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേക്ക് എത്തി. തലയും പിള്ളേരും തിയേറ്ററുകളിൽ ഇന്നും ആവേശം പകരുന്നു. റിലീസ് ചെയ്ത രണ്ടു ദിവസത്തിനുള്ളിൽ ചിത്രം 1.02 കോടി രൂപ ബോക്സ് ഓഫീസിൽ നേടി. മോഹൻലാൽ – അൻവർ റഷീദ് ചിത്രം 2007 ലാണ് ആദ്യം പുറത്തിറങ്ങിയത്. മോഹൻലാൽ, ഇന്ദ്രജിത്ത്, സിദ്ദിഖ്, രാജൻ പി ദേവ്, ഭാവന എന്നിവർ മുഖ്യ കഥാപാത്രങ്ങളായ ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനറാണ്.
tRootC1469263">90സ് കിഡ്‌സും 2കെ കിഡ്‌സും അവരുടെ ബാല്യത്തിൽ ഏറെ ആഘോഷിച്ച മോഹൻലാൽ ചിത്രം കൂടിയാണ് ഛോട്ടാ മുംബൈ. ഇന്നും ആ ആവേശത്തിന് പോറൽ വീണിട്ടില്ലായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ബെന്നി പി നായരമ്പലം തിരക്കഥ എഴുതിയ ചിത്രം 4k ഡോൾബി അറ്റ്മോസിൽ റിമാസ്റ്ററിങ് ചെയ്തിട്ടുണ്ട്. നടൻ മണിയൻപിള്ള രാജു നിർമ്മിച്ച ചിത്രത്തിന്റെ റീ റിലീസ് പോസ്റ്റർ മോഹൻലാൽ പങ്കുവച്ചപ്പോൾ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

ഇപ്പോഴും പുതുവത്സര സമയങ്ങളിൽ ഛോട്ടാ മുംബൈ ‘വാസ്കോഡഗാമ വെൻറ് ടു ദി ഡ്രാമ’ എന്ന ഗാനം വൈറലാണ്. ദേവദൂതൻ, സ്‌ഫടികം, മണിച്ചിത്രത്താഴ് എന്നി ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ ആരാധകരെ ഹരം കൊള്ളിച്ച ചിത്രം കൂടിയാണ് ഛോട്ടാ മുംബൈ.