'ദളപതിയെ അന്വേഷിച്ചുവെന്ന് പറയൂ' എന്ന് ആരാധകർ;കലക്കലൻ മറുപടി നൽകി തൃഷ

trisha

തമിഴകത്ത് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതോടെ, നടി തൃഷയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി.  സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യവും ഈ അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നു. വിജയിയെ അന്വേഷിച്ചുവെന്ന് പറയാമോ എന്ന ആരാധകരുടെ ചോദ്യത്തിന് തൃഷ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

എന്നാൽ തങ്ങളുടെ ബന്ധത്തെ കുറിച്ച് ഉയരുന്ന ആരോപണങ്ങളിൽ വിജയ്‌യോ തൃഷയെ ഇതുവരെ പരസ്യമായി യാതൊരുവിധ പ്രതികരണങ്ങളും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇപ്പോഴിതാ തൃഷയുടെ ഒരു പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കാറിലിരിക്കുന്ന തൃഷയോട് ചുറ്റും കൂടിയിരിക്കുന്ന ആരാധകർ ചോദിക്കുന്ന ചോദ്യവും അതിന് തൃഷ നൽകിയ മറുപടിയുമാണ് ശ്രദ്ധേയം. ദളപതിയെ അന്വേഷിച്ചുവെന്ന് പറയൂ എന്നാണ് പുറത്തു കൂടിയിരിക്കുന്ന ആരാധകർ തൃഷയോട് പറയുന്നത്. 'കണ്ടിപ്പാ' എന്നാണ് തൃഷ ഇതിന് നൽകുന്ന മറുപടി. നിരവധി പേരാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

അതേസമയം വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതോട് കൂടി ഇനി എന്താണ് വിവാഹമോചന ഹർജിയിൽ സംഭവിക്കാൻ പോവുന്നതെന്നും തമിഴകം ഉറ്റുനോക്കുന്ന കാര്യമാണ്. കോടതിക്ക് പുറത്ത് ഹർജി ഒത്തുതീർപ്പാക്കിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 

Tags