മകളുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് രംഭ; അമ്മയും മകളും തമ്മിലുള്ള സാമ്യം പറഞ്ഞ് ആരാധകര്‍

google news
rambha
പരമ്പരാഗതമായി വസ്ത്രം ധരിച്ച് കണ്ണട ധരിച്ച ലാവണ്യയ്ക്ക് അമ്മയുമായി

തെന്നിന്ത്യൻ ചലച്ചിത്ര രംഗത്ത് ഒരുകാലത്ത് നിറഞ്ഞുനിന്ന മുൻനിര നായികമാരിലൊരാളായിരുന്നു രംഭ. രംഭയുടെ മൂത്ത മകളുടെ ഏറ്റവും പുതിയ ഫോട്ടോ അടുത്തിടെയാണ് രംഭ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഈ ചിത്രം പുറത്തുവിട്ടതിന് പിന്നാലെ ചിത്രം കണ്ട പലരും പഴയ രംഭയും മകളും തമ്മിലുള്ള സാമ്യമാണ് എടുത്ത് പറയുന്നത്.

മൂത്ത മകൾ ലാവണ്യ ഒരു സ്കൂൾ പരിപാടിയിൽ പ്രസംഗിക്കുകയും ട്രോഫി സ്വീകരിക്കുകയും ചെയ്യുന്നതിന്‍റെ ഏറ്റവും പുതിയ ഫോട്ടോകളാണ് രംഭ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പരമ്പരാഗതമായി വസ്ത്രം ധരിച്ച് കണ്ണട ധരിച്ച ലാവണ്യയ്ക്ക് അമ്മയുമായി അടുത്ത സാമ്യമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. 14 വയസില്‍ നായികയായി അരങ്ങേറിയ വ്യക്തിയാണ് രംഭ. ഈ ചിത്രം കാണുമ്പോള്‍ സ്‌കൂൾ കാലഘട്ടത്തിലെ രംഭയാണെന്ന് തോന്നുമെന്നാണ് ചില കമന്‍റുകള്‍ വരുന്നത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ചിത്രങ്ങള്‍ക്ക് പുറമേ. ഹിന്ദി, ബംഗാളി, ഭോജ്പുരി എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ രംഭ തന്‍റെ പ്രതാപകാലത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴിൽ കമൽ, രജനി, വിജയകാന്ത്, സത്യരാജ്, കാർത്തിക്, പ്രഭു, അജിത്, വിജയ് തുടങ്ങി ഒട്ടുമിക്ക മുൻനിര നായകന്മാർക്കൊപ്പവും രംഭ നായികയായി അഭിനയിച്ചിട്ടുണ്ട്.