രാവണപ്രഭു റീ റിലീസ് ആവശ്യപ്പെട്ട് ആരാധകർ

Fans demand re-release of Ravana Prabhu
Fans demand re-release of Ravana Prabhu

മോഹൻലാലിന്റെ  സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസ് ചെയ്തപ്പോൾ ആരാധകർ അതിനെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. തിയേറ്ററിനുള്ളിലെ മോഹൻലാൽ ആരാധകരുടെ ആവേശം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നേരത്തെ സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകള്‍ക്കും വലിയ വരവേൽപ്പ് ലഭിച്ചിരുന്നു. ഇപ്പോൾ രാവണപ്രഭു കൂടി റീ റിലീസ് ചെയ്യണമെന്ന ആവശ്യമാണ് സമൂഹ മാധ്യമങ്ങളിലൂടെ ചില ആരാധകർ ഉന്നയിക്കുന്നത്.

tRootC1469263">

ഇനി ഒരു മോഹൻലാൽ ചിത്രത്തിന്റെ റീ റിലീസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് രാവണപ്രഭു ആണെന്നാണ് ആരാധകർ പറയുന്നത്. ആക്ഷൻ രംഗങ്ങളും ഡാൻസും കിടിലൻ ഡയലോഗുകളും ഇമോഷണൽ, പ്രണയ രംഗങ്ങളും എല്ലാം നിറഞ്ഞ സിനിമയാണ് രാവണപ്രഭു എന്നും ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാ വകയും സിനിമ നൽകുന്നുണ്ട് എന്നും ആരാധകർ പറയുന്നു.

2001 ലായിരുന്നു രഞ്ജിത്തിന്റെ സംവിധാനത്തിൽ രാവണപ്രഭു തിയേറ്ററുകളിലെത്തിയത്. മോഹൻലാലിന്റെ എവർക്ലാസ്സിക്ക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു നടൻ സിനിമയിലെത്തിയത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിർമിച്ചത്.

Tags