പടയപ്പയ്ക്ക് വമ്പന്‍ വരവേല്‍പ്പ് നല്‍കി ആരാധകര്‍
നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രം ഇന്ന് ഇന്ത്യ ഒട്ടാകെ റീ റിലീസ് ചെയ്തു.
രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് 'പടയപ്പ'. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രം ഇന്ന് ഇന്ത്യ ഒട്ടാകെ റീ റിലീസ് ചെയ്തു. വമ്പന്‍ വരവേല്‍പ്പാണ് തലൈവര്‍ ആരാധകര്‍ സിനിമയ്ക്ക് നല്‍കുന്നത്.
തമിഴ്‌നാട്ടിലെ പല തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദര്‍ശനം ആരംഭിച്ചത്. തിയേറ്ററിനകത്തെ ആഘോഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളും രജനി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. വമ്പന്‍ റിലീസ് ആണ് സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ ലഭിച്ചിരിക്കുന്നത്. ആദ്യ ദിനം മികച്ച കളക്ഷന്‍ തന്നെ പടയപ്പക്ക് നേടാനാകും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. കേരളത്തിലും മികച്ച അഡ്വാന്‍സ് ബുക്കിംഗ് ആണ് രജനി സിനിമയ്ക്ക് ലഭിക്കുന്നത്
.jpg)


