സുരക്ഷാ ചുമതലയുള്ളവർ നോക്കി നിൽക്കെ മഞ്ജു വാര്യരെ ബലമായി ചുംബിച്ച് ആരാധിക; വീഡിയോ വൈറൽ

Fan forcibly kisses Manju Warrier while security guards watch; Video goes viral

 പാലക്കാട്:  ഉദ്ഘാടന വേദികളിൽ ഇപ്പോൾ സജീവമാകുന്നത് സിനിമാ താരങ്ങൾ തെന്നെയാണ്. അവർ  ചടങ്ങുകൾക്കായി എത്തുമ്പോൾ സുരക്ഷാ ഒരുക്കുക എന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്.ജനപ്രിയരായ താരങ്ങളെ കാണുമ്പോൾ ജനങ്ങളുടെ സ്നേഹപ്രകടനം പലവിധത്തിൽ ആയിരിക്കും. അത് പോലെ ആരാധന കൊണ്ടുള്ള അതിരുവിട്ട പെരുമാറ്റം നേരിടേണ്ടിവന്നിരിക്കുകയാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്ക്. ഇതിന്‍റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

പാലക്കാട്ട് ഒരു ജ്വല്ലറി ഉദ്ഘാടന വേദിയിലെത്തിയതായിരുന്നു നടി മഞ്ജു വാര്യർ. ജനങ്ങളുമായി മഞ്ജു വാര്യര്‍ക്ക് സാസാരിക്കാനായി പുറത്ത് ഒരു സ്റ്റേജ് ഒരുക്കിയിരുന്നു. ഇവിടെ നില്‍ക്കുമ്പോഴാണ് ഒരു ആരാധിക വേദിയിലേക്ക് കയറി വന്നത് മഞ്ജു വാര്യരെ ബലമായി ചുംബിച്ചത്. സുരക്ഷയ്ക്ക് ചുമതലയുള്ളവര്‍ അടക്കം ചുറ്റുമുള്ളവര്‍ ഒരു നിമിഷം അമ്പരന്ന് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ അവര്‍ വേദിയില്‍ നിന്ന് ആരാധികയെ മാറ്റുന്നതായി കാണാം. എന്നാൽ മഞ്ജു തിരിച്ച് ഒന്നും പ്രതികരിച്ചില്ലെന്നതും ശ്രദ്ദേയമാണ്.


 

Tags