ഇറാൻ വ്യോമാക്രമണത്തിൽ ഹോളിവുഡ് സംവിധായകൻ ക്വെന്റിൻ ടരാന്റിനോയും കുടുംബവും കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം
ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ വിഖ്യാത ഹോളിവുഡ് സംവിധായകൻ ക്വെന്റിൻ ടരാന്റിനോയും കുടുംബവും കൊല്ലപ്പെട്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. നിർമിതബുദ്ധിയുടെ സഹായത്തോടെ നിർമ്മിച്ച ദൃശ്യങ്ങളാണ് ഈ തെറ്റായ പ്രചാരണത്തിന് ആധാരമെന്ന് വ്യക്തമായിട്ടുണ്ട്. ടരാന്റിനോ സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു.
tRootC1469263">വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ടരാന്റിനോയുടെ മരണവാർത്ത അതിവേഗം പടർന്നത്. ഇസ്രയേലിലെ ഒരു ബോംബ് ഷെൽട്ടറിനുള്ളിൽ സംവിധായകൻ ഇരിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിച്ചത്. എന്നാൽ ഇവയെല്ലാം എഐ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണെന്ന് പിന്നീട് കണ്ടെത്തി. എക്‌സിലെ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക്’ തന്നെ ഇത്തരം പല പോസ്റ്റുകളും വ്യാജമാണെന്ന് തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് ഈ വാർത്ത വന്നത്. പ്രമുഖ വിനോദ മാധ്യമമായ ‘ഡെഡ്‌ലൈൻ’ ആണ് ഇത് റിപ്പോർട്ട് ചെയ്തതെന്ന തരത്തിലായിരുന്നു പ്രചരണം. എന്നാൽ തങ്ങൾ ഇത്തരമൊരു വാർത്ത നൽകിയിട്ടില്ലെന്ന് ഡെഡ്‌ലൈൻ തന്നെ പിന്നീട് വ്യക്തമാക്കി. ടരാന്റിനോയും കുടുംബവും സുഖമായിരിക്കുന്നുവെന്ന് ‘ടിഎംസെഡ്’ റിപ്പോർട്ട് ചെയ്തു.
.jpg)


