മോഹൻലാലിനൊപ്പം ഫഹദും നസ്രിയയും പ്രണവും; വൈറലായി ചിത്രങ്ങൾ
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ വീട്ടിലെത്തി സന്ദർശിച്ച് ഫഹദ് ഫാസിലും നസ്രിയയും ഫർഹാൻ ഫാസിലും.സുചിത്ര, പ്രണവ് മോഹൻലാൽ എന്നിവരേയും ചിത്രങ്ങളിൽ കാണാം. മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസ സന്ദർശനത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് ദിവസം മുൻപാണ് മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനംചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ഇതിൽ ഫഹദ് ഫാസിലിന്റെ ആരാധകനുമായി ഉടക്കുന്ന മോഹൻലാലിന്റെ കഥാപാത്രത്തെയാണ് കാണിക്കുന്നത്. ഫഹദ് ഫാസിൽ റഫറൻസുമായെത്തിയ ഹൃദയപൂർവത്തിന്റെ ടീസർ വൈറലായതിന് തൊട്ടുപിന്നാലെയാണ് ഫഹദ് ഫാസിലും കുടുംബവും മോഹൻലാലിന്റെ വീട്ടിലെത്തിയത്.
tRootC1469263">ഇതാദ്യമായല്ല ഫഹദും നസ്രിയയും മോഹൻലാലിനെ സന്ദർശിക്കുന്നത്. കഴിഞ്ഞദിവസത്തെ സന്ദർശനത്തിന്റെ ചിത്രങ്ങൾ ഫർഹാൻ ഫാസിലും ഷെയർ ചെയ്തിട്ടുണ്ട്. 'A Night to remember' എന്നാണ് ചിത്രങ്ങൾക്ക് അദ്ദേഹം നൽകിയിരിക്കുന്ന തലക്കെട്ട്.
.jpg)


