ഫഹദും വടിവേലുവും വീണ്ടും ; മാരീസൻ ടീസർ

fahad
fahad

മാമന്നൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രമായ ‘മാരീസന്റെ’ ടീസർ റിലീസ് ചെയ്തു. സുധീഷ് ശങ്കറിന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരുവർക്കുമൊപ്പം കോവൈ സരള, വിവേക് പ്രസന്ന, സിത്താര, പി.എൽ തേനപ്പൻ, ലിവിങ്സ്റ്റൺ, രേണുക, തുടങ്ങിയവരും മാറ്റ് സുപ്രധാന വേഷമാണ് കൈകാര്യം ചെയ്യുന്നുണ്ട്.

tRootC1469263">

ടീസറിൽ ഫഹദ് ഫാസിലും വടിവേലുവും നടത്തുന്ന ഒരു ബൈക്ക് യാത്രയാണ് കാണിച്ചിരിക്കുന്നത് ഒരേ സമയം കോമഡിക്കും, ത്രില്ലിംഗ് മുഹൂർത്തങ്ങൾക്കും ചിത്രത്തിൽ പ്രാധാന്യം നൽകുന്നുണ്ട് എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഒപ്പം ആടിടുതേ, വിളയാടിടുതേ എന്ന ഗാനം ഇരുവരും ആലപിക്കുന്നുണ്ട്.

യുവാൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കലൈസെൽവൻ ശിവാജിയാണ്. വി കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. മാമന്നനിലെ ഫഹദിന്റെ വില്ലൻ കഥാപാത്രത്തിന് തമിഴ് പ്രേക്ഷകർക്കിടയിൽ വൻ സ്വീകരണം ലഭിച്ചിരുന്നു.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗദരിയാണ് മാരീസൻ നിർമ്മിക്കുന്നത്. റോഡ് ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസർ സരിഗമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തു വിട്ടത്. ടീസർ രണ്ട് മണിക്കൂറിനുള്ളിൽ 5 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ചിത്രം ജൂലൈയിലാണ് റിലീസിനൊരുങ്ങുന്നത്.

Tags