ഫഹദ് ബോളിവുഡിലേക്ക്
Sep 4, 2024, 06:54 IST
ഫഹദ് ഫാസില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോര്‍ട്ട്. പ്രശസ്ത സംവിധായകന്‍ ഇംതിയാസ് അലിയുടെ അടുത്ത ചിത്രത്തിലൂടെയായിരിക്കും ഫഹദ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുക. സംവിധായകന്റെ മുന്‍ സിനിമകള്‍ പോലെ ഈ ചിത്രവും ഒരു പ്രണയകഥയായിരിക്കും പറയുക എന്നാണ് സൂചന,
കഴിഞ്ഞ ഏതാനും മാസങ്ങളായി ഫഹദും ഇംതിയാസും നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇംതിയാസിനൊപ്പം സഹകരിക്കുന്നതില്‍ നടന്‍ ഏറെ ആവേശത്തിലാണെന്നാണ് വിവരം. സിനിമയിലെ നായിക കഥാപാത്രം ഉള്‍പ്പടെയുള്ള വേഷങ്ങള്‍ക്കായുള്ള കാസ്റ്റിംഗ് പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ഇംതിയാസ് അലിയുടെ പത്താമത്തെ ചിത്രമായിരിക്കുമിത്.