കുതിരപ്പുറത്തേറി ഫഹദ്; ‘ഓടും കുതിര ചാടും കുതിര’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
ഫഹദ് ഫാസിൽ , കല്ല്യാണി പ്രിയദർശൻ എന്നിവർ ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം ‘ഓടും കുതിര ചാടും കുതിര’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് .റൊമാന്റിക് കോമഡി ജോണറിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരവും സംവിധായകനുമായ അൽത്താഫ് സലീമാണ് അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാൻ ആണ് പ്രൊഡ്യൂസർ.
tRootC1469263">ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഓടും കുതിര ചാടും കുതിര. സൂപ്പർഹിറ്റ് ചിത്രം തല്ലുമാലക്ക് ശേഷം കല്യാണി പ്രിയദർശൻ വീണ്ടും നായികയായി എത്തുന്ന ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ചിത്രം കൂടിയാണിത്. വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ഓടും കുതിര ചാടും കുതിരയുടെ മറ്റ് അപ്ഡേറ്റുകളൊന്നും തന്നെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല, ഈ വർഷം തന്നെ ചിത്രം റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്
സിനിമാറ്റോഗ്രാഫി: ജിന്റോ ജോർജ് , സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റർ: അഭിനവ് സുന്ദർ നായക്, പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലെ, കലാ സംവിധാനം: ഔസേഫ് ജോൺ, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: റോനെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്, VFX: ഡിജിബ്രിക്സ്, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീവ് സുകുമാർ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പി.ആർ.ഒ: എ.ഡി. ദിനേശ്, ഡിസ്ട്രിബ്യൂഷൻ: സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്
.jpg)


