ഹോളിവുഡ്- ബോളിവുഡ് താരങ്ങളുടെ അസാമാന്യ പ്രകടനം: എമ്പുരാനെ കുറിച്ച് സായ്കുമാർ


മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാനെ കുറിച്ച് സംസാരിക്കുകയാണ് നടൻ സായ്കുമാർ. ചിത്രത്തിന്റെ ആദ്യ ഭാഗമായ ലൂസിഫറിൽ നിന്നും ഏറെ വ്യത്യസ്തമായ ചിത്രമാണ് എമ്പുരാനെന്നും പവർഫുള്ളായിട്ടുള്ള സിനിമയാണിതെന്നും സായ്കുമാർ പറഞ്ഞു. എമ്പുരാനിൽ മഹേഷ് വർമ എന്ന കഥാപാത്രത്തെയാണ് സായ്കുമാർ അവതരിപ്പിക്കുന്നത്. ചിത്രം തിയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് നടന്റെ പ്രതികരണം.
“ലൂസിഫറിൽ നിന്നും ഏറെ വ്യത്യസ്തമായ സിനിമയാണ് എമ്പുരാൻ. ഹോളിവുഡിലെയും ബോളിവുഡിലെയും താരങ്ങൾ അസാമാന്യമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ലൂസിഫർ എന്ന സിനിമ ജനം ഏറ്റെടുത്തത് എങ്ങനെയാണെന്ന് എല്ലാവരും കണ്ടതാണ്. മൂന്ന്, നാല് പ്രാവിശ്യം ഞാൻ സിനിമ കണ്ടിട്ടുണ്ട്”.
“എമ്പുരാനെ കുറിച്ച് വിശദമായി സംസാരിക്കണമെങ്കിൽ ചിത്രത്തേക്കാൾ കൂടുതൽ സമയം വേണ്ടിവരും. പവർഫുള്ളായിട്ടുള്ള സിനിമയാണിത്. എമ്പുരാൻ കാണാനുള്ള ആകാംക്ഷയിലാണ് ഞാനും. നമ്മൾ ഒരിക്കലും മലയാളത്തിൽ കാണുമെന്ന് പ്രതീക്ഷിക്കാത്ത ഹോളിവുഡ് ബോളിവുഡ് താരങ്ങൾ വരെ അസാമാന്യമായ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്”.

ഇത് ഒരു ഒന്നൊന്നര പടമാണ്. തിയേറ്ററിൽ എക്സീപിരിയൻസ് ചെയ്യണം. ഇതിന്റെ അണിയറപ്രവർത്തകരും ഭാഗ്യവാന്മാരാണ്. ഇത്രയും വലിയൊരു പടത്തിന്റെ ഭാഗമാകാൻ കഴിയുന്നത് തന്നെ വലിയ കാര്യമാണെന്നും സായ്കുമാർ പറഞ്ഞു.