എല്ലാം റെഡിയാണ് ; 'പഹല്‍ഗാം ബേസ്ഡ് സിനിമയെ കുറിച്ച് വെളിപ്പെടുത്തി മേജര്‍ രവി

major ravi

ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ് തുടങ്ങിയ സൈനിക മുന്നേറ്റങ്ങളെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തിന് 'പഹല്‍ഗാം ഒപി സിന്ദൂര്‍' എന്നാണ് പേരിട്ടിരിക്കുന്നത്.

മേജര്‍ രവി മോഹന്‍ലാല്‍ ചിത്രത്തിനായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മേജര്‍ രവി.
'പെഹല്‍ഗാം ബേസ്ഡ് സിനിമയാണ്. ഇനിയിപ്പോള്‍ അത് തുറന്നങ്ങ് പറയാം. എന്നോട് ലാല്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അണ്ണാ. ഋഷഭ പോലെയുള്ള എന്റെ രണ്ട് മൂന്ന് പടങ്ങള്‍ തുടങ്ങിവച്ചിട്ട് പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോള്‍ നല്ലൊരു പ്രൊഡ്യൂസര്‍ ഇല്ലെങ്കില്‍ അത് തുടങ്ങരുത് എന്ന്. ശരിയെന്ന് ഞാനും പറഞ്ഞു. ഞാന്‍ നാല് മാസമായിട്ട് ലാലുമായിട്ട് ഈ പടത്തെക്കുറിച്ച് സംസാരിച്ചിട്ടുപോലുമില്ല. പക്ഷേ ഞാന്‍ എന്റെ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ഇടയിലും അത് നടത്തിയിരുന്നു. സ്റ്റോറിയെല്ലാം ബോള്‍ഡ് ആക്കി, പട്ടാളത്തിന്റെ പെര്‍മിഷന്‍ എടുത്തു, എല്ലാം ക്ലിയര്‍ ആക്കി.
ഇപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒരു പ്രൊഡ്യൂസര്‍ വന്നിട്ടുണ്ട്. കന്നഡയില്‍ നിന്നാണ് വരുന്നത്. ഞങ്ങള്‍ ഈ പ്രോജക്റ്റ് ചെയ്യും. കെ-റെയില്‍ വരുമെന്ന് പിണറായി വിജയന്‍ പറഞ്ഞതുപോലെയല്ല. ഈ സിനിമ വന്നിരിക്കും. മനുഷ്യത്വത്തിന്റെ ഒരു കഥ അതില്‍ ഉണ്ടാവും. ഒപ്പം പ്രതികാരത്തിന്റെ ഒരു പീക്കും. ഒരു കഥ എങ്ങനെ വരും എന്നുള്ളത് നിങ്ങള്‍ പടം കാണുമ്പോഴേ അറിയാന്‍ പറ്റുകയുള്ളൂ. ഞാന്‍ എപ്പോഴും റിയലിസ്റ്റിക് ആയിട്ടാണ് കഥ പറയുന്നത്,'മേജര്‍ രവി പറയുന്നു.


ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ് തുടങ്ങിയ സൈനിക മുന്നേറ്റങ്ങളെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തിന് 'പഹല്‍ഗാം ഒപി സിന്ദൂര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ഈ സിനിമയില്‍, മോഹന്‍ലാല്‍ മേജര്‍ മഹാദേവന്‍ ആയി തിരികെ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെയും അതിനെത്തുടര്‍ന്നുണ്ടായ ഇന്ത്യന്‍ സൈനിക നടപടിയെയും ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Tags