ഓരോ സീനും ഒരാളുടെ സ്വപ്നമാണ്,പുറത്തിറങ്ങുന്നതിന് മുമ്പുള്ള ചോർച്ച ശരിക്കും വേദനാജനകമാണ്; ശിവ കാർത്തികേയൻ
വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ജനനായകൻ ചിത്രം ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങൾ വരുന്നു. റിലീസിന് മുൻപേ ഇങ്ങനെയൊരു സംഭവം നടന്നത് വേദനാജനകമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ എച്ച്. വിനോദ് പ്രതികരിച്ചു. ഇത്തരക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും കഠിനാധ്വാനത്തെ മാനിക്കണമെന്നും നടൻ ശിവ കാർത്തികേയനും പറഞ്ഞു.
‘‘ഓരോ സീനും ഒരാളുടെ സ്വപ്നമാണ്. പുറത്തിറങ്ങുന്നതിന് മുമ്പുള്ള ചോർച്ച ശരിക്കും വേദനാജനകമാണ്. ദയവായി സിനിമ പങ്കുവയ്ക്കാതെ പിന്തുണയ്ക്കുക.’’–എച്ച്. വിനോദ് പറഞ്ഞു.
സിനിമ ചോർന്നതുമായി ബന്ധപ്പെട്ട് വൈകാരികമായാണ് ശിവ കാർത്തികേയൻ പ്രതികരിച്ചത്. "നൂറുകണക്കിനാളുകൾ ചോരും വിയർപ്പുമൊഴുക്കി അത്രമേൽ ആഗ്രഹത്തോടെയാണ് ഓരോ സിനിമയും നിർമിക്കുന്നത്. ദയവുചെയ്ത് തിയേറ്റർ റിലീസിന് കാത്തിരിക്കൂ, തിയേറ്ററിൽത്തന്നെ സിനിമ കാണൂ. ഇങ്ങനെയൊരു സംഭവത്തിന് ഉത്തരവാദികളാരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. കഴിവിനേയും കഠിനാധ്വാനത്തേയും സിനിമാ മേഖലയേയും ദയവുചെയ്ത് മാനിക്കൂ". ശിവ കാർത്തികേയൻ പറഞ്ഞു.
ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് പുറത്തുവന്നത്. സംഘട്ടന രംഗത്തിൽ വിജയ്‌യുടെ ഇൻട്രോ, ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് തുടങ്ങിയവ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ കാണാം. ഒട്ടേറെപ്പേർ ദൃശ്യങ്ങൾ പങ്കുവെച്ചു. മുഴുവൻ ചിത്രം തന്നെ ചോർന്നതായി പലരും എക്‌സിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് സ്ഥിരീകരണമില്ല. എക്‌സിന് പുറമേ യൂട്യൂബ്, റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ചിത്രത്തിന്റെ ഭാഗങ്ങൾ പ്രചരിക്കുന്നതായി റിപ്പോർട്ടുണ്ട്.
.jpg)


