കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ല ; സൈബര്‍ ആക്രമണത്തെ കുറിച്ച് ചിന്മയി
എന്നെപ്പോലെയുള്ള സ്ത്രീകള്‍ക്ക് ഒരിക്കലും കുട്ടികള്‍ ഉണ്ടാകരുത് എന്നാണ് ആ ആണ്‍കൂട്ടങ്ങള്‍ പറയുന്നത്.
താനും മക്കളും നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് ഗായിക ചിന്മയി ശ്രീപദ. തന്റെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നവരെ കുറിച്ചാണ് ചിന്മയി പറഞ്ഞത്. തന്റെ കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ലെന്നും അവരെ കൊല്ലുമെന്നു വരെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്നും ചിന്മയി പറഞ്ഞു. കുറച്ച് ദിവസം മുന്‍പ് ചിന്മയിയുടെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മാതാവുമായ രാഹുല്‍ രവീന്ദ്രന്‍ താലി (മംഗള്‍സൂത്ര) ധരിക്കുന്നതിനെ കുറിച്ച് ഒരു പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് നിലവിലെ ഓണ്‍ലൈന്‍ ആക്രമണമെന്ന് ചിന്മയി പറഞ്ഞു.
tRootC1469263">
'അവര്‍ക്ക് ഇഷ്ടമില്ലാത്ത, എന്നെപ്പോലെയുള്ള സ്ത്രീകള്‍ക്ക് ഒരിക്കലും കുട്ടികള്‍ ഉണ്ടാകരുത് എന്നാണ് ആ ആണ്‍കൂട്ടങ്ങള്‍ പറയുന്നത്. എങ്ങാനും കുട്ടികളുണ്ടായാല്‍ ആ കുട്ടികള്‍ മരിക്കണം എന്നാണ് ചിലര്‍ ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്. ഇത് കണ്ട് കൈയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്നു മറ്റു ചിലര്‍. ചില പോസ്റ്റുകള്‍ക്കെതിരെ ഞാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്'- ചിന്മയി പറഞ്ഞു.
ഇന്ന് കണ്ട ഒരു പോസ്റ്റില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നചിത്രം പ്രചരിപ്പിക്കുന്നതാണ് കണ്ടതെന്ന് ചിന്മയി പറഞ്ഞു. സ്ത്രീകള്‍ സൈബറിടങ്ങളില്‍ എന്താണ് നേരിടേണ്ടി വരുന്നതെന്ന് വ്യക്തമാക്കാനാണ് ഈ പോസ്റ്റിട്ടതെന്നും ചിന്മയി പറഞ്ഞു. പൊതു ഇടങ്ങളില്‍ നിന്ന് സ്ത്രീകളെ പുറത്താക്കാനാണ് ഇതുപോലുള്ള പുരുഷന്മാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും ചിന്മയി വിമര്‍ശിച്ചു. പുരുഷന്മാര്‍ അവര്‍ക്ക് ഇഷ്ടമില്ലാത്ത സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്താന്‍ സാങ്കേതികവിദ്യയുടെ കൂട്ടുപിടിക്കുകയാണ്. മുന്‍പ് വേശ്യകള്‍ എന്നു വിളിച്ച് ആക്ഷേപിക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇന്നത് മോര്‍ഫ് ചെയ്യുന്നതിലേക്ക് മാറിയിട്ടുണ്ടെന്നും ചിന്മയി ചൂണ്ടിക്കാട്ടി.
.jpg)

