ഇന്നാണ് ഇറങ്ങിയതെങ്കിലും ആ സിനിമ പരാജയപ്പെട്ടേനെ ; മഹേഷ് ബാബു ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്

mahesh babu
mahesh babu

സിനിമയുടെ ടീസറിലും ട്രൈലറിലും സിനിമയുടെ പ്രധാന കഥ എന്താണെന്ന് കാണിക്കാതെ ഇരുന്നതാണ് ഞങ്ങള്‍ കാണിച്ച തെറ്റ്.

മഹേഷ് ബാബുവിനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് 1: നേനൊക്കഡൈനെ. ഒരു സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ സിനിമ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. എന്നാല്‍  ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് നിര്‍മാതാവ് രാം അചന്ത.

tRootC1469263">


'ഇന്ന് ആയിരുന്നു ഇറങ്ങിയതെങ്കിലും ആ ചിത്രം പരാജയപ്പെടുമായിരുന്നു. സിനിമയുടെ ടീസറിലും ട്രൈലറിലും സിനിമയുടെ പ്രധാന കഥ എന്താണെന്ന് കാണിക്കാതെ ഇരുന്നതാണ് ഞങ്ങള്‍ കാണിച്ച തെറ്റ്. അതാണ് സിനിമയുടെ പരാജയകാരണം. ആ സിനിമയെ ഒരു ഹോളിവുഡ് സ്‌റ്റൈല്‍ ചിത്രമായും ജെയിംസ് ബോണ്ട് പോലത്തെ ടൈപ്പ് സിനിമയായും അവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. എന്നാല്‍ ടീസറും ട്രെയ്ലറും വഴി എന്താണ് സിനിമയെന്നുള്ള കൃത്യമായ ഐഡിയ പ്രേക്ഷകര്‍ക്ക് നല്‍കണമായിരുന്നു', നിര്‍മാതാവിന്റെ വാക്കുകള്‍.

കൃതി സനോണ്‍, നാസര്‍, അനു ഹസന്‍ തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്. മോശം പ്രതികരണമാണ് റിലീസ് സമയത്ത് സിനിമയ്ക്ക് ലഭിച്ചതെങ്കിലും പിന്നീട് ഈ ചിത്രത്തിന് വലിയ ആരാധകരുണ്ടായി. മഹേഷ് ബാബുവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിട്ടാണ് ഇന്ന് 1: നേനൊക്കഡൈനെ കണക്കാക്കപ്പെടുന്നത്. സുകുമാര്‍, ജെറമി സിമ്മര്‍മാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.60-70 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ആ സമയത്തെ ഏറ്റവും ചെലവേറിയ തെലുങ്ക് ചിത്രമായിരുന്നു. സിനിമയിലെ മഹേഷ് ബാബുവിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു.

Tags