എൻഗേജ്മെന്റ് വാർത്ത പങ്കുവെച്ച് ജോഷിന തരകൻ


എൻഗേജ്മെന്റ് വാർത്ത പങ്കുവെച്ച് സീരിയൽ നടി ജോഷിന തരകൻ ആണ്. 13 വർഷത്തെ പ്രണയത്തിനൊടുവിൽ തന്റെ എൻഗേജ്മെന്റ് കഴിഞ്ഞ വാർത്തയാണ് ജോഷിന ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ജോഷിനയുടെ അടുത്ത സുഹൃത്തായ നടി അമൃത നായരും എൻഗേജ്മെന്റ് വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഗീതാഗോവിന്ദം പരമ്പരയിലെ മറ്റ് അഭിനേതാക്കളും എൻഗേജ്മെന്റിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഇന്റര്‍കാസ്റ്റ് വിവാഹമായിരിക്കും തന്റേതെന്ന് ജോഷിന മുൻപ് പറഞ്ഞിരുന്നു. വീട്ടുകാരുടെ സമ്മതത്തിനു വേണ്ടിയാണ് ഇത്ര നാളും കാത്തിരുന്നത്. ശ്രീജു എന്നാണ് വരന്റെ പേര്. ദുബായിൽ ഇന്റീരിയര്‍ ഡിസൈനറാണ് ശ്രീജു. വിവാഹം എന്നാണെന്ന് ജോഷിന ഇതുവരെ അറിയിച്ചിട്ടില്ല.
''ശ്രീജുവിന്റെ കാര്യം ജോഷിന മുൻപേ എന്നോടു പറഞ്ഞിട്ടുണ്ട്, ചേട്ടനെ മാത്രമേ കല്യാണം കഴിക്കൂ എന്നും പറയുമായിരുന്നു. ഒന്നോ രണ്ടോ, നാലോ അഞ്ചോ വർഷത്തെയല്ല, 13 വർഷത്തെ പ്രണയത്തിനു ശേഷമാണ് ജോഷിനയും ശ്രീജുച്ചേട്ടനും ഒന്നാകാൻ പോകുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ഒരു റീലിൽ ഞാൻ വെറുതെ പറഞ്ഞിരുന്നു ജോഷിനയുടെ വിവാഹം മാർച്ചിൽ ഉണ്ടാകുമെന്ന്. അത് സത്യമായി'', അമൃത നായർ വീഡിയോയിൽ പറയുന്നു. ബിന്നിയും താനുമൊക്കെ അൽപം വൈകിയാണ് എത്തിയതെന്നും അതിനാൽ എൻഗേജ്മെന്റ് കാണാൻ സാധിച്ചില്ല എന്നും ജോഷിന കൂട്ടിച്ചേർത്തു.
സ്‍കൂളിൽ പഠിക്കുമ്പോളേ തുടങ്ങിയ പ്രണയമാണ് ഇതെന്ന് ജോഷിന മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. എൻഗേജ്മെന്റ് വാർത്ത അറിയിച്ചുകൊണ്ട് അമൃതയുടെ മുൻപത്തെ വീഡിയോയിലും ജോഷിന എത്തിയിരുന്നു.