എമ്പുരാനിൽ താനുമുണ്ട്....നാലു ദിവസം മുൻപ് പൃഥ്വിരാജ് വിളിച്ചിരുന്നുവെന്ന് നടൻ ബൈജു സന്തോഷ്

byju
നാലു ദിവസം മുൻപ് പൃഥ്വിരാജ് വിളിച്ചിരുന്നു. പുള്ളി ഗുജറാത്തിൽ ലൊക്കേഷൻ കാണാൻ പോയതാണെന്ന് പറഞ്ഞു. ആദ്യ ഭാഗം പോലെ ആകില്ല എമ്പുരാൻ. ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിങ് ഉണ്ട്‌. വേറൊരു ലെവൽ പടമാണ്.

‘ലൂസിഫർ’ രണ്ടാം ഭാഗമായ എമ്പുരാനിൽ താനുമുണ്ടെന്ന് വെളിപ്പെടുത്തി നടൻ ബൈജു സന്തോഷ്. എമ്പുരാൻ ഗംഭീര സിനിമയായിരിക്കുമെന്നും ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിങ് ഉണ്ടെന്നും ബൈജു പറഞ്ഞു. 

നാലു ദിവസം മുൻപ് പൃഥ്വിരാജ് വിളിച്ചിരുന്നു. പുള്ളി ഗുജറാത്തിൽ ലൊക്കേഷൻ കാണാൻ പോയതാണെന്ന് പറഞ്ഞു. ആദ്യ ഭാഗം പോലെ ആകില്ല എമ്പുരാൻ. ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിങ് ഉണ്ട്‌. വേറൊരു ലെവൽ പടമാണ്. ബാക്കി കഥയൊക്കെ പിന്നെ പറയാം.’’–ബൈജു പറഞ്ഞു.

എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം തന്നെ കാണുമല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ബൈജുവിന്റെ മറുപടി ഇങ്ങനെ:‘‘ഈ സിനിമയിൽ ലാലേട്ടന്റെ കൂടെത്തന്നെ ആയിരിക്കുമല്ലോ. ആയിരിക്കും, കാരണം ഈ സിനിമയിൽ മമ്മൂക്ക ഇല്ലല്ലോ.

Share this story